Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

36 വയതിനിലെ സംഗീതമെത്തി

36 Vayadhinile movie audio launch

തമിഴകത്തിന്റെ പ്രിയ നായിക ജ്യോതികയുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന ചിത്രം 36 വയതിനിലെയുടെ സംഗീതമെത്തി. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ നടൻ സൂര്യയാണ് ചിത്രത്തിലെ സംഗീതം പുറത്തിറക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കൂടാതെ സൂര്യയുടെ സഹോദരനും നടനുമായ കാർത്തി, അച്ഛൻ ശിവകുമാർ, പ്രശസ്ത സംവിധായകൻ കെ എസ് രവികുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നേരത്തെ ചിത്രത്തിലെ ആദ്യഗാനം രാസാത്തി പുറത്തിറങ്ങിയിരുന്നു. ഗാനത്തിന്റെ ലിറിക്സ് പതിപ്പാണ് പുറത്തിറങ്ങിയിരുന്നത്. സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലതിക വിജയകുമാറാണ്.

സൂപ്പർഹിറ്റായ മലായാളചിത്രം ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പാണ് 36 വയതിനിലെ. റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യു മലയാളത്തിന് സമ്മാനിച്ചത് നമ്മുടെ പ്രിയ നടി മഞ്ജുവാര്യരുടെ തിരിച്ചുവരവാണെങ്കിൽ ചിത്രത്തിന്റെ തമിഴ് പതിപ്പും മുൻകാല നായികയായ ജ്യോതികയുടെ തിരിച്ചു വരവിനാണ് വഴിയൊരുക്കുന്നത്. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതികയുടെ തിരിച്ചുവരവ് ചിത്രമാണ് 36 വയതിനിലെ.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസാണ് 36 വയതനിലെ സംവിധാനം ചെയ്യുന്നത്. നിരുപമ രാജീവായി ജ്യോതിക എത്തുമ്പോൾ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച രാജീവായി എത്തുന്നത് റഹ്മാനാണ്. ഇവരെ കൂടാതെ അഭിരാമി, സഞ്ജയ് ഭാരതി, സിദ്ധാർഥ് ബസു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2ഡി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നടൻ സൂര്യ നിർമ്മിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.