Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീനയുടെ കാലാ ചഷ്മ; യൂട്യൂബിൽ തരംഗം

kala-chashma

കത്രീന കൈഫ് നായികയായി എത്തുന്ന പുതിയ ചിത്രം ബാർ ബാർ ദേഖോയിലെ ഒരു ഗാനരംഗമാണ് യൂട്യൂബിലെ ട്രെൻഡിങ് വിഡിയോ. കാലാ ചഷ്മാ എന്ന ഗാനം അപ്‌ലോഡ് ചെയ്ത് രണ്ടു ദിവസങ്ങൾക്കുള്ളിൽ കണ്ടു കഴിഞ്ഞത് തൊണ്ണൂറ് ലക്ഷത്തിന് മുകളിൽ ആളുകൾ.

കത്രീന അവതരിപ്പിച്ചിട്ടുള്ള ഐറ്റം ഡാൻസുകളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. 'കാലാ ചഷ്മ'... എന്ന ഗാനവും ഇനി അക്കൂട്ടത്തിലൊന്നാണ്. സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം സൂപ്പർ ഹോട്ട് ലുക്കിൽ കത്രീന പാടിയാടിയ ഗാനം ഒരു ദിവസം കൊണ്ടു എട്ടു ലക്ഷത്തിലധികം പ്രാവശ്യമാണു യുട്യൂബ് വഴി ആളുകൾ കണ്ടത്.

Kala Chashma | Baar Baar Dekho | Sidharth Malhotra Katrina Kaif | Badshah Neha Kakkar Indeep Bakshi

പ്രേം ഹർദീപാണു പാട്ടു ചിട്ടപ്പെടുത്തിയത്. ബാദ്ഷയാണു ഗാനം റീക്രിയേറ്റ് ചെയ്തത്. അമ്രിക് സിങും കുമാറും ചേർന്നെഴുതിയ വരികൾ അമര്‍ അർഷി, ബാദ്ഷാ, നേഹ കക്കാർ എന്നിവർ ചേർന്നാണ് ആലപിച്ചത്. 

Your Rating: