Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കൊപ്പം പാട്ടുപാടി അവന്തിക; വിഡിയോ

amrutha-avanthika

അമൃതയുടെ സ്റ്റേജ് പരിപാടികള്‍ കണ്ടിടടുള്ളവര്‍ക്കറിയാം അവന്തികയേയും. അമ്മ പാടി നില്‍ക്കുന്ന വേദിയിലെത്താനും മൈക്ക് വാങ്ങി പാടാനും ഏറെയിഷ്ടമാണീ മകള്‍ക്കും. കുട്ടികളുടെ ദിനത്തില്‍ മനോരമ ഓണ്‍ലൈനായി ഒരു വിഡിയോ തയ്യാറാക്കാമോയെന്ന് അമൃതയോടു ചോദിച്ചതും അതുകൊണ്ടാണ്.

Singer Amrita and Daughter Avanthika Wish Children's Day

‘എന്നെപ്പോലെ എല്ലാ പാട്ടുകളോടും പ്രിയമാണ് അവള്‍ക്കും. ഞാന്‍ പാടുന്നതിനേക്കാള്‍ പ്രിയം പ്രാക്ടീസ് ചെയ്യുന്നതു കാണാനും അതിനൊപ്പം കൂടാനുമാണ്.എന്‍റെ പാട്ടുകളോടും അതിനായുള്ള തിരക്കുകളോടും അവള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നതു വലിയ കാര്യമല്ലേ. അമൃത ചോദിക്കുന്നു.

അമൃതാനന്ദമയി അമ്മയുടെ മുന്‍പില്‍ ഒരുപാടുവട്ടം അവളും പാടിയിട്ടുണ്ട്. അവളുടെ ഇതുവരെയുള്ള കുഞ്ഞു പാട്ടുലോകത്തു നിന്ന് എനിക്കു കിട്ടിയിട്ടുള്ള മറക്കാനാകാത്ത അനുഭവവും അതാണ്. അമൃത പറഞ്ഞു.