Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രത്തിന്റെ സ്പിരിറ്റ് ഓഫ് ചെന്നൈ; ആൽബം പുറത്തിറങ്ങി

vikram-nivin

ചെന്നൈ മഴക്കെടുതിയും തുടർന്നുള്ള രക്ഷാപ്രവർത്തനവും ആസ്പദമാക്കി വിക്രം ഒരുക്കിയ ആൽബം സ്പിരിറ്റ് ഓഫ് ചെന്നൈ പുറത്തിറങ്ങി. വിക്രം തന്നെ സംവിധാനം നിർവഹിച്ചിരിക്കുന്ന വിഡിയോ ആൽബത്തിൽ അഭിഷേക് ബച്ചൻ, സൂര്യ, ജീവ, ജയം രവി, ശിവകാർത്തികേയൻ, കാർത്തി, വിജയ് സേതുപതി, ബോബി സിംഹ, അമല പോൾ, നിത്യ മേനോൻ, നയൻതാര എന്നിവർ വേഷമിടുന്നു. മലയാളത്തിൽ നിന്നു പൃഥ്വിരാജും നിവിൻ പോളിയും ആൽബത്തിൽ എത്തുന്നുണ്ട്.

Spirit Of Chennai | Humanity Universal | Chiyaan Vikram | C. Girinandh

സി ഗിരിനാഥ് ആണ് സംഗീതം. ഛായാഗ്രഹണം വിജയ് മിൽട്ടൺ. എസ്പിബി, ശങ്കർ മഹാദേവൻ, ഹരിഹരൻ, സുജാത, കാർത്തിക്, സുചിത്ര, ശ്വേത മോഹൻ, എസ് പി ചരൺ തുടങ്ങിയവരാണ് ഗായകർ.വിക്രം തന്നെയാണ് നിർമാണം.

Your Rating: