Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്ഹോ...ഒളിമ്പിക്സിനായി റഹ്‌മാനും

a-r-rahman

കായിക ലോകത്തെ 'വസന്തകാല'ത്തിന്റെ ഭാഗമായി എ ആർ റഹ്മാനും. റിയോയില്‍ നടക്കുന്ന ഒളിമ്പിക്സിൽ റഹ്മാനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഗുഡ്‌വിൽ അംബാസിഡർമാരിലൊരായിക്കഴിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ബോളിവുഡ് താരം സൽമാൻ ഖാൻ എന്നിവരാണ് റഹ്മാനൊപ്പമുള്ള മറ്റ് ഗുഡ്‌വിൽ അംബാസിഡര്‍മാര്‍.

സന്തോശത്തിനപ്പുറം ഇതൊരു അംഗീകാരമായാണ് കാണുന്നതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെഴുതിയ കത്തിൽ റഹ്മാൻ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഒളിമ്പിക്സ് മുന്നേറ്റങ്ങൾക്ക് ശക്തിപകരുവാൻ ആവേശമാകുവാൻ സംഗീത ഇതിഹാസത്തിന് സാധിക്കുമെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മെഹ്‌തയും വ്യക്തമാക്കി.

സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ രണ്ട് പ്രാവശ്യം ഓസ്കർ നേടിയ, ഈണത്തിന്റെ മാന്ത്രികസ്പർശമുള്ള ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച റഹ്മാന് രാജ്യത്തിലെ കായിക താരങ്ങൾക്ക് പ്രചോദനമാകുവാൻ സാധിക്കും.  

Your Rating: