Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ ആർ റഹ്മാന് ഫുക്കുവോക്ക ഗ്രാൻഡ് പുരസ്കാരം

a-r-rahman

സംഗീത സംവിധായകൻ എ ആർ റഹ്മാന് വിശിഷ്ടമായ ഫുക്കുവോക്ക ഗ്രാൻഡ് പ്രൈസ്. ദക്ഷിണേഷ്യൻ സംഗീത പാരമ്പര്യത്തിനെ സംരക്ഷിച്ചതിനും സമ്പന്നമാക്കിയതിനുമാണ് സംഗീത ചക്രവർത്തിക്ക് പുരസ്കാരം നൽകുന്നത്. ഏഷ്യൻ സംസ്കാരത്തിന് കാതലായ സംഭാവനകൾ നൽകുന്ന വ്യക്തികള്‍ക്കും സംഘടനകൾക്കുമാണ് പുരസ്കാരം.  ജപ്പാനിലെ ഫുക്കുവോക്ക നഗരവും യകാടോപിയ ഫൈണ്ടേഷനും ചേർന്ന് നൽകുന്ന അവാർഡാണിത്.

ഗ്രാൻഡ് പ്രൈസ്, അക്കാദമിക്, കല-സംസ്കാരം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. അക്കാദമിക് വിഭാഗത്തില്‍ ഫിലിപ്പീൻസ് ചരിത്രകാരകനായ അംപത് ആർ.ഓകാംപോയും, കല-സംസ്കാരം വിഭാഗത്തിൽ പാകിസ്ഥാൻ ആർകിടെക്ചർ യസ്മീൻ ലാറിയുമാണ് പുരസ്കാരം നേടിയത്. ഫുക്കുവോക്ക നഗരത്തില്‍ നടക്കുന്ന ചടങ്ങിൽ സെപ്റ്റംബർ 16ന് അവാർഡുകൾ സമ്മാനിക്കും. ഏകദേശം 1.26 മില്യൺ പൗണ്ട് ആണ് സമ്മാനത്തുക. 

കഴിഞ്ഞ വർഷം ഇന്ത്യൻ ചരിത്ര ഗവേഷകൻ രാമചന്ദ്ര ഗുഹയ്ക്കായിരുന്നു അംഗീകാരം. സംഗീതജഞൻ രവിശങ്കറാണ് 1991ൽ ആദ്യമായി ഫുക്കുവോക്ക പുരസ്കാരത്തിന് അർഹനായത്. നർത്തകി പത്മ സുബ്രഹ്മണ്യം, ചരിത്രകാരി റോമില ഥാപ്പർ, സരോദ് വാദകൻ അംജദ് അലിഖാന്‍ തുടങ്ങിയവരാണ് ഈ പുരസ്കാരം കരസ്ഥമാക്കിയ മറ്റ് ഇന്ത്യക്കാർ.  

Your Rating: