Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തള്ളി പോഗാതെ ഈണത്തിൽ കിടിലൻ പാട്ടുമായി റഹ്മാനും സംഘവും

a-r-rahman-yaara

മനസിലേക്ക് എന്നന്നേക്കുമായി ചേക്കേറുന്ന ഗാനങ്ങളാണ് ഇതുവരെയെത്തിയ ഗൗതം മേനോൻ ചിത്രത്തിലെ ഏ.ആർ റഹ്മാൻ ഗാനങ്ങളെല്ലാം. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് അച്ചം എൻബദ് മടമൈയെടാ എന്ന ചിത്രത്തിലെ പാട്ടുകൾ. സിനിമയിൽ നിന്ന് ആദ്യം പുറത്തിറങ്ങിയ തള്ളി പോഗാതെ എന്ന പാട്ടിന്റെ ഈണത്തിൽ ഒരു പുത്തൻ വിഡിയോയുമായെത്തിയിരിക്കുകയാണ് ഏ ആർ റഹ്മാനും സംഘവും. ജാംഇൻ ലൈവ് എന്ന പരിപാടിയുടെ ആന്തം സോങ് ആണ് ഇത്.

യാരാ എന്നാണ് തള്ളി പോഗാതെ ഈണത്തിൽ തയ്യാറാക്കിയ വിഡിയോയുടെ പേര്. നവനീത് ആണ് വരികൾ കുറിച്ചത്. സനം, ശ്രദ്ധ ശർമ്മ, സിദ്ധാര്‍ഥ് സ്ലാത്തിയ, അർജുൻ കനുങോ, ജോനിതാ ഗാന്ധി, സനാ മൊയ്തൂട്ടി, രാഗാ ട്രിപ്പിൻ, മാട്ടി ബാനി, മുംബൈസ് ഫൈനെസ്റ്റ് എന്ന റാപ് സംഘം എന്നിവരാണു റഹ്മാനൊപ്പം പാടിയിരിക്കുന്നത്. മുംബൈസ് ഫൈനസ്റ്റ് ആണ് റാപ് വരികളുമെഴുതിയത്. 

ബോളിവുഡ് സംഗീതജ്ഞർക്കൊപ്പം ഡിജിറ്റൽ ലോകത്ത് താരങ്ങളായി മാറിയ ഗായകർ ഒന്നു ചേരുന്ന സംഗീത സമാഗമമാണ് ജാംഇൻ(jammin). 10 പാട്ടുകളും മുംബൈയിൽ ഒരു സംഗീത പരിപാടിയുമാണ് ഇവർ സംഘടിപ്പിക്കുക. ഇന്നാണ് പരിപാടി. റഹ്മാന്‍ സംഗീത പരിപാടിക്കു നേതൃത്വ നൽകുമെന്നാണ് പ്രതീക്ഷ. 

Your Rating: