Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ ആർ റഹ്മാന്റെ മകൻ വീണ്ടും പാടുന്നു

a-r-rahman-son

സംഗീത സംവിധാനത്തിലെ മാന്ത്രികന്‍ എ ആർ റഹ്മാന്റെ മകൻ വീണ്ടും സിനിമയിൽ പാടുന്നു. നിർമല കോൺവന്റ് എന്ന തെലുങ്ക് ചിത്രത്തിൽ പാടുന്നതോടെ തെലുങ്കിൽ അമീനിന്റെ അരങ്ങേറ്റം കൂടിയാകുമത്. നാഗാർജുന നിർമ്മിക്കുന്ന ചിത്രമാണിത്. ഇതിനു മുൻപ് അച്ഛന്റെ സംഗീതത്തിൽ മണിരത്നം ചിത്രമായ ഓകെ കൺമണിയിൽ അമീൻ പാടിയിട്ടുണ്ട്. ഒരു അറബിക് പാട്ടായിരുന്നു അത്. നല്ല പ്രതികരണമാണ് പാട്ടിന് കിട്ടിയത്. ജി കെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് നടൻ ശ്രീകാന്തിന്റെ മകൻ റോഷൻ ആണ് നായകൻ. റോഷന്റെയും ആദ്യ ചിത്രമാണ്. ‌‌

ആർ കെ ശേഖറെന്ന സംഗീത സംവിധായകന്റെ മകനാണ് എ ആർ റഹ്മാൻ. അച്ഛന്റെ പാത പിന്തുടർന്നാണ് സംഗീത ലോകത്തേക്ക് റഹ്മാനെത്തുന്നത്. ഓസ്കർ വേദി വരെെയത്തിയ പ്രൗഡോജ്വലമായ യാത്ര. റഹ്മാൻ ചെയ്യുന്ന സംഗീതത്തെ മാന്ത്രിക സംഗീതമെന്നാണ് ലോകം വിശേഷിപ്പിക്കുന്നത്. അച്ഛനൊപ്പം വേദികളിൽ അമീൻ എത്തിയിട്ടുണ്ട് പലവട്ടം. തെലുങ്കിലും പാടുന്നതോടെ പാട്ടുലോകത്തെ സജീവ സാന്നിധ്യമാകുമോ കുഞ്ഞ് അമീൻ എന്ന് കാത്തിരുന്ന് കാണാം.