Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദമുള്ള സംഗീതവുമായി ആനന്ദം

aanandam-movie-trailor

ഗേൾ ഫ്രണ്ട്സും ടൂറും പിന്നെ അൽപം കുരുത്തക്കേടുകളുമുള്ള തനി മോഡേൺ ക്യാംപസ് കാലത്തെ കുറിച്ചാണു ആനന്ദം എന്ന സിനിമ പറയുന്നത്. അതിന്റെ സംഗീതവും ക്യാംപസ് കാലം പോലെ പ്രസരിപ്പുള്ളത്. ഐടി പ്രൊഫഷൻ വിട്ടു പാട്ടുകാരനായി പിന്നീടിപ്പോൾ സംഗീത സംവിധാനത്തിലേക്കെത്തിയ സച്ചിൻ വാര്യര്‍ ഈണമിട്ട പാട്ടാണിത്. ആനന്ദത്തിന്റെ ട്രെയിലറിനു ഊർജ്ജമേകുന്നതും ഈ ഗാനം തന്നെ.

വിനീത് ശ്രീനിവാസും അനു എലിസബത്തും ചേർന്നാണ് പാട്ടെഴുതിയിരിക്കുന്നത്. ഒരുകൂട്ടം എഞ്ചിനീയറിങ് വിദ്യാർഥികളുടെ സ്വപ്നങ്ങളേയും പരിഭവങ്ങളേയും പ്രണയ ചിന്തകളേയുമൊക്കെ ആവിഷ്കരിച്ച ട്രെയിലര്‍ ഒറ്റ ദിവസം കൊണ്ട് അമ്പതിനായിരത്തിലധികം പ്രാവശ്യമാണു ആളുകൾ കണ്ടത്. നവാഗതനായ ഗണേഷ് രാജ് ആണു തിരക്കഥയും സംവിധാനവും. 

Your Rating: