Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുട്യൂബിൽ ശ്രദ്ധ നേടി ചിറ്റൂർ ഗോപിയുടെ പാട്ട്

chittoor-gopi-abhilash അഭിജിത് കൊല്ലം, ചിറ്റൂർ ഗോപി

യേശുദാസിന്റെ സ്വരത്തിനു സമാനമായ ശബ്ദമുള്ള ഗായകൻ എന്നാണ് അഭിജിത് കൊല്ലം അറിയപ്പെടുന്നത്. അഭിജിത് പാടിയ ഒരു ആൽബം ഗാനം ശ്രദ്ധനേടുകയാണ് യുട്യൂബിലും സമൂഹ മാധ്യമങ്ങളിലും. പ്രശസ്ത ഗാനരചയിതാവ് ചിറ്റൂർ ഗോപിയുടെ വരികൾക്കാണ് അഭിജിത് ശബ്ദമായത്. 

ഷഫീഖ് റിയാസ് ആണ് ഈണമിട്ടത്. കണ്ണും കണ്ണും തമ്മിൽ കണ്ടേ...എന്ന ഈ ഗാനം നീയറിഞ്ഞോ എന്ന ആൽബത്തിലേതാണ്. എട്ടു പാട്ടുകളുള്ള ആൽബത്തിൽ നിന്നും ഏറ്റവുമധികം ഇഷ്ടത്തോടെ കേൾവിക്കാർ ഏറ്റെടുത്തത് ഈ പ്രണയ ഗാനമാണ്. ഗൃഹാതുരത്വമുള്ള ഒരു കവിത പോലെ സുന്ദരമാണിതിലെ വരികൾ. 

ഭക്തിഗാനങ്ങളുൾപ്പെടെ നിരവധി ആൽബങ്ങളിൽ അഭിജിത് പാടിയിട്ടുണ്ട്. ശബ്ദത്തിലെ പ്രത്യേകത ഗാനമേളകളിലെ താരമാക്കി അഭിജിത്തിനെ. നൂറു കണക്കിനു വേദികളിൽ പാടിക്കഴിഞ്ഞു ഇതുവരെ. 

Your Rating: