Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ എബി ഒരുപാട് സ്പെഷ്യൽ:കാണാം വിഡിയോ

abi-movie-song

വിനീത് ശ്രീനിവാസൻ ചിത്രമായ എബിയിൽ നിന്ന് ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദ് പാട്ടെഴുതി ബിജിബാൽ ഈണമിട്ട ഗാനം ആലപിച്ചത് സംഗീത ശ്രീകാന്ത് ആണ്. സംവിധായകൻ ആഷിഖ് അബുവാണ് പാട്ട് റിലീസ് ചെയ്തത്. പറക്കാൻ കൊതിച്ചു ജീവിക്കുന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ കുറിച്ചുള്ള പാട്ടിന്റെ ഈണവും പാറിപ്പറക്കണ പട്ടത്തിന്റെ ഭാവഭേദങ്ങൾ പോലെ മനോഹരമാണ്. സംഗീത ശ്രീകാന്തിന്റെ സ്വരഭംഗിയും കേൾക്കാൻ ഏറെ രസകരം. കൗതുകമുണർത്തിയ ട്രെയിലർ പോലെ തന്നെ രസകരമാണീ പാട്ടും.

അതിബുദ്ധിമാനായ ഒരു യുവാവായാണ് വിനീത് ഈ സിനിമയിലെത്തുന്നത്. എബി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലവും മറ്റുമാണ് ഈ പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്.  വിനീത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിചിത്രമായ സ്വഭാവരീതികളും മറ്റുമാണ് പാട്ടിലുള്ളത്.

ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് എബി. സുവിൻ കെ വർക്കിയാണ് നിര്‍മ്മാണം. മരിയാപുരം ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്നവും തടസ്സങ്ങള്‍ ചവിട്ടുപടിയാക്കി നേടുന്ന വിജയവുമാണ് കഥയുടെ സാരം.

വെല്ലുവിളികള്‍ നേരിട്ട് ജീവിതവിജയം നേടുന്ന കഥാപാത്രമായാണ് വിനീത് എത്തുക. വിനീതിന്റെ കരിയറിലെ ഏറ്റവുമികച്ച കഥാപാത്രമാകും എബി. ചിത്രത്തിനായി പ്രത്യേക തയാറെടുപ്പുകൾ താരം നടത്തിയിരുന്നു. സിനിമയിൽ വേറിട്ട ഗെറ്റപ്പിലാണ് വിനീത് എത്തുക. വിനീതിന്റെ അഭിനയപ്രകടനമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം.

സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനിൽ ജോൺസൺ, ബിജിബാൽ, ജെസൺ ജെ നായർ എന്നിവരാണ് സംഗീതം. ചിത്രസംയോജനം ഇ എസ് സൂരജ്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.