Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്‍മാൻ മാജികിൽ അച്ചം എൻപത്‌ മടമൈയെടാ

ar-aem

വിണ്ണൈതാണ്ടി വരുവായ്ക്ക് ശേഷം ഗൗതം മേനോനും റഹ്മാനുമൊന്നിച്ച അച്ചം എൻബദ് മടമൈയെടായിലെ പാട്ടുകളെത്തി. കാത്തിരുന്ന ഗീതങ്ങളെല്ലാം മനോഹരം. ഗൗതം മേനോൻ സിനിമയിലെ റഹ്മാന്‍ പാട്ടുകൾക്കൊരു പ്രത്യേകത കാണുമെന്നു നമുക്കുറപ്പാണ്. ആ പ്രതീക്ഷ നിലനിർ‌ത്തുകയാണ് ഗാനങ്ങളെല്ലാം. ചിമ്പുവും മലയാളത്തിന്റെ സ്വന്തം മഞ്ജിമയും അഭിനയിക്കുന്ന ചിത്രമാണിത്. 

പുതിയ ചിത്രം അച്ചം എൻബദ് മടമൈയെടായിലെ ആദ്യ ഗാനമെത്തിയതും ആ പ്രതീക്ഷ നിലനിർത്തിക്കൊണ്ടാണ്. ഒറ്റ മിനുട്ട് നീണ്ട ട്രെയിലറിലെ ആ ഗാനം തള്ളി പോഗാതെ റെക്കോർഡ് സമയത്തിനുള്ളിൽ പത്ത് ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി നമ്മൾ കണ്ടത്. പിന്നാലെയെത്തിയ ഷൗക്കാലി എന്ന ഗാനവും അതുപോലെ തന്നെ. ശുദ്ധ സംഗീതത്തിന്റെ വഴികളിലൂടെയെത്തി പിന്നെ റാപ് സംഗീതത്തിന് വഴി മാറിയ പാട്ട്. മിക്സിങിലും റെക്കോർഡിങിലും ഓർക്കസ്ട്രയിലുമുള്ള റഹ്മാന്റെ അസാധാരണത്വം നിറഞ്ഞു നിൽക്കുന്ന പാട്ടുകളിലോരോന്നിലും 

സിദ് ശ്രീറാം, വിജയ് യേശുദാസ്, ആര്യൻ ദിനേശ് കനകരത്നം, അപർണാ നാരായണൻ, സത്യ പ്രകാശ്, സാഷാ തിരുപ്പതി, ജോനിതാ ഗാന്ധി, ആദ്യത്യ റാവു, ശ്രീ റസ്കോൾ എന്നിവരടങ്ങുന്ന വലിയ നിരയാണ് ഗായക സംഘം. വരികൾ എഡികെ, ശ്രീ റസ്കോൾ, മഥൻ കർക്കി, താമര, പവേന്ദർ ഭാരതിദാസൻ എന്നിവരും ചേർന്നാണ് കുറിച്ചത്. 

Your Rating: