Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിലറിൽ തിളങ്ങിയത് റഹ്‌മാന്‍റെ പാട്ട്

manjima-goutham-menon-film

അലയടിച്ചുയരുന്ന തിരമാലയെ തൊട്ട ഈണം. തെന്നിത്തെറിക്കുന്ന ഹമ്മിങ്. റഹ്മാൻ മാന്ത്രികതയിൽ പിറന്ന ഒരു പാട്ടിനെ കുറിച്ചാണ് പറഞ്ഞത്. അച്ചം എൻപതു മടമൈയെടാ ഗൗതം മേനോനൊരുക്കുന്ന പുതിയ ചിത്രമാണ്. മലയാളത്തിന്റെ പ്രിയ ബാലതാരമായി പിന്നീട് നായികയായ മഞ്ജിമ മോഹൻ നായികയാകുന്ന ചിത്രം.

തമിഴിന്റെ വിവാദ നടൻ ചിമ്പു നായകനാകുന്ന ചിത്രം. അതിനേക്കാളുപരി ചിത്രത്തിന് സംഗീതം നൽകുന്നത് ചെന്നൈ മൊസാർട്ട് എ ആർ റഹ്മാനും. പ്രതീക്ഷകൾ തെറ്റിയില്ല അച്ചം എൻപതു മടമൈയെടാ എത്തിയത് മാന്ത്രിക സംഗീതത്തിന്റെ തന്ത്രികള്‍ മീട്ടിക്കൊണ്ടു തന്നെ. ഏറ്റവുമൊടുവിലിറങ്ങിയ ട്രെയിലറിലെ ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിലെ പാട്ട് ഇതിനോടകം കാതുകളെ കീഴടക്കിക്കഴിഞ്ഞു. യുട്യൂബിലെ കാണികളുടെ എണ്ണം രണ്ടു കോടിയടടുക്കുന്നു,.അതേറ്റു പാടുകയാണ് ഒരു വലിയ ഗായക നിര.

യു ട്യൂബിൽ നിറയെ റഹ്മാൻ സംഗീതം പാടി വീഡിയോയാക്കിയവരുടെ വലിയ കൂട്ടമുണ്ട്. താമരയെഴുതിയ പാട്ട് സിദ് ശ്രീറാമാണ് പാടിയത്. അച്ചം എൻപതു മടമൈയെടാ കാണാൻ പ്രേക്ഷക പക്ഷം കാത്തിരിക്കുന്നുവെങ്കിൽ കാരണം പാട്ടുകൾ തന്നെ. പിന്നെ ഗൗതം വാസുദേവ മേനോന്റെ ചിത്രമാണ് അതെന്നുള്ളതും. ഇതുവരെ കണ്ടിട്ടില്ലാത്ത അഭ്രപാളികാഴ്ച ഗൗതം ഒരുക്കി വച്ചിട്ടുണ്ടാകുമെന്നുമുറപ്പ്. അ‍ഞ്ച് പാട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് സംഗീത പ്രേമികൾ. മനസുപറിച്ചെടുക്കുന്ന റഹ്മാൻ ഗീതങ്ങൾക്കായി.

ബാബാ സെഗാൾ, ഡാനിയേൽ ബാലാജി, സതീഷ് കൃഷ്ണൻ, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണിയാണ് എഡിറ്റിങ്. ഡാൻ മക്കാർതറാണ് ഛായാഗ്രഹണം.