Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തേ പൊന്നേ പിണങ്ങല്ലേ...

muthe-ponne-pinangalle

കള്ളും കുടിച്ച് റോഡിൽ കിടന്ന് അലമ്പുണ്ടാക്കിയ പ്രതിയ്ക്ക് ബിജു പൗലോസ് പൊലീസ് അഥവാ ആക്ഷൻ ഹീറോ ബിജുവെന്ന് നമ്മൾ വിളിക്കുന്ന എസ് ഐ നൽ‌കിയത് നൽകിയത് ചൊറിയണം ചികിത്സ. സാധാരണക്കാരന്റെ ഈ പൊലീസുകാരൻ അവർക്കിഷ്ടപ്പെടുന്ന ശിക്ഷ തന്നെയാണ് പ്രതിക്ക് കൊടുത്തതെങ്കിലും അയാൾക്കുള്ളിലെ കലാകാരനെ കാണാതെ പോയില്ല. ചൊറിയണത്തിന്റെ ഇഫക്ട് മാറാനായിട്ടാണോയെന്നറിയില്ല പ്രതിയെ ലോക്കപ്പിൽ നിന്നിറക്കി കസേരയിലിരുത്തിച്ച് മേശ മേൽ കൊടടി പാടിച്ച് ആക്ഷൻ ഹീറോ ബിജു വീണ്ടും ഹീറോയായി. തനി നാടൻ ശബ്ദത്തിൽ മേശമേലിരുന്ന് ആ കുടിയനായ പ്രതി കൊട്ടിപ്പാടിയ പാട്ട് കേരളമേറെ ഇഷ്ടപ്പെടുന്നു. മുത്തേ പൊന്നേ കരയല്ലേ...എന്ന പാട്ടിന്റെ വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു. കുടിയൻമാര്‍ പാടുന്ന രംഗത്തോടെയുള്ള പാട്ടുകൾ മലയാളി ഏറെ ഇഷ്ടപ്പെടുന്നു. ഈ പാട്ടും അതിലൊന്നാകും.വാദ്യോകരണങ്ങളൊന്നും പാട്ടില്‍ ഉപയോഗിച്ചിട്ടില്ല. എഴുതിയതും പാടിയതും ഈണമിട്ടതും അഭിനയിച്ചതും ഒരാൾ തന്നെ സുരേഷ് തമ്പാനൂർ.

ബിജു പൗലോസിനെ നോക്കി ഒട്ടും പേടിയില്ലാതെ പാടുന്ന വിഡിയോ ഏറെ രസകരം. പൊലീസ് സ്റ്റേഷന്റെ ഗൗരവം വെടിഞ്ഞ് എല്ലാവരും പാട്ട് കേട്ടാസ്വദിക്കുന്നു. കാക്കിക്കുള്ളിൽ നിന്നിറങ്ങി ഓരോ പൊലീസുകാരനും സാധാരണക്കാരന്റെ വേഷമണിയുന്നു. ഒട്ടും പേടിയില്ലാതെ പാടുന്ന പ്രതി ആക്ഷൻ ഹീറോ ബിജുവിനിട്ടൊരു കണ്ണിറുക്ക് കൊടുക്കാനും മറക്കുന്നില്ല. എബ്രിഡ് ഷൈനാണ് ആക്ഷൻ ഹീറോ ബിജു സംവിധാനം ചെയ്തത്. നിവിൻ പോളിയും അനു ഇമ്മാനുവലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.