Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊമാന്റിക് പാട്ടും ദൃശ്യങ്ങളും ; ഇന്ത്യ ഏറ്റെടുക്കുന്നു ഈ പരസ്യഗാനം

ek-ajabee-song-double-mint

ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങൾക്കൊപ്പം ഷോർട്ട് ഫിലിമുകൾക്കും ഫോട്ടോഗ്രാഫുകൾക്കുമൊപ്പം നമ്മൾ ചേര്‍ത്തുവച്ചിട്ടുണ്ട് കുറേ പരസ്യങ്ങളേയും. സിനിമകൾ പോലെ പ്രണയിച്ച പരസ്യ ചിത്രങ്ങൾ. വിരലിലെണ്ണാവുന്ന നിമിഷങ്ങൾ കൊണ്ട്  ഏറ്റവും ലളിതമായി ഒരു വലിയ ആശയത്തെ പങ്കുവയ്ക്കുക എന്നതൊരു ചെറിയ കാര്യമല്ല. എത്ര കണ്ടാലും കൗതുകം തീരാതെ അവയിൽ ചിലത് നമ്മുടെ ഹൃദയത്തോടു ചേർന്നുപോകുന്നതും ഇതുകൊണ്ടാണ്. അക്കൂട്ടത്തിലൊരെണ്ണമാണ് ഈ വിഡിയോയും. മൂന്നര മിനിട്ടോളം ദൈർഘ്യമുള്ള പരസ്യ ചിത്രത്തിലെ ഗാനവും അതിനൊപ്പമുള്ള ദൃശ്യങ്ങളും ലളിത സുന്ദരമാണ്. 30 ലക്ഷത്തോളം പ്രാവശ്യമാണ് ഈ വിഡിയോ യുട്യൂബ് വഴി ആളുകൾ വീക്ഷിച്ചത്. 

ഡബിൾ മിന്റിന്റെ പരസ്യമാണിത്. അദിയുടെയും നൈനയുടെയും പ്രണയമാണ് പരസ്യത്തിലുള്ളത്.  ഈ പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. അദിയുടെ അയൽക്കാരിയായാണ് നിയാര എത്തുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇരുവർക്കുമിടയിൽ പ്രണയം ഉടലെടുക്കുന്നു. ആദ്യ പ്രണയത്തെ കുസൃതിയും തമാശയുമൊക്കെയായി ഇവർ ആഘോഷിക്കുന്നതെങ്ങനെയെന്നാണ് പിന്നീട് രംഗങ്ങളിലുള്ളത്. ഏറെ സ്നേഹം തോന്നുന്ന കാഴ്ചകളാണെല്ലം.  ഡബിൾ മിന്റ് അവര്‍ക്കു നൽകുന്ന ഉൻമേഷം ജീവിതത്തില ഓരോ നിമിഷങ്ങളേയും ഏറെ സ്പെഷ്യൽ ആക്കി തീർക്കുന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏ അജ്നബീ ഹസീന സേ എന്ന കിഷോർ കുമാറിന്റെ ഏറ്റവും പ്രശസ്ത ഗാനമാണ് പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 

നൂറോളം ഗാനങ്ങളിൽ നിന്നാണ് ഈ പാട്ട് തിരഞ്ഞെടുത്തതെന്ന് പരസ്യത്തിന്റെ സംവിധായകൻ ഷൂജിത് സർക്കാർ പറഞ്ഞു. ഗൗരവ് ദഗാവോങ്കറിന്റെ കവർ വേർഷനാണ് പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്രഷ്നസിനെ കുറിച്ചു പാടുന്ന പാട്ടിനൊപ്പം പുതമുഖങ്ങൾ തന്നെ വേണമെന്നുണ്ടായിരുന്നു. ആ അന്വേഷണമാണ് ശുഭത്തിലേക്കും ബനിതയിലേക്കുമെത്തിച്ചത്. ഷൂജിത് വ്യക്തമാക്കി.  പരസ്യത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ആയിരക്കണക്കിനു പ്രാവശ്യമാണു ഷെയർ ചെയ്യപ്പെട്ടത്. 

Your Rating: