Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിച്ചുപൊളിച്ച് രൺബീറും അനുഷ്കയും

ae-dil-hey-mushkhil

ഐശ്വര്യയുടെയും രൺബീറിന്റെയും അനുഷ്കയുടെയും ചിത്രം, ഏ ദിൽ ഹേ മുശ്ഖിൽ വെള്ളിയാഴ്ചയാണ് റിലീസിനെത്തുന്നത്. പ്രണയാതുരമായ രംഗങ്ങളിലൂടെയും മികവേറിയ ഗാനങ്ങളിലൂെടയും ശ്രദ്ധ നേടിയ ചിത്രത്തിലെ മൂന്നാം ഗാനവുമെത്തി. സന്തോഷത്തിന്റെ, പ്രസരിപ്പിന്റെ, വർ‌ണങ്ങളുടെ രസക്കൂട്ടുമായൊരു ഗാനവും. രൺബീറും അനുഷ്കയും തകർക്കുകയാണ് പാട്ടിൽ എന്നു തന്നെ പറയാം. ക്യൂട്ടീപീ എന്ന ഈ പാട്ടാകും കല്യാണ മേളകളിലും കേൾക്കുന്ന ആഘോഷവേളകളിൽ ഒന്നുചേർന്നു ന‍ൃത്തംചെയ്യുമ്പോഴൊക്കെ മുഴങ്ങിക്കേൾക്കുന്ന പാട്ടുകളിലൊന്ന് എന്നുറപ്പ്. അത്രയ്ക്കു രസകരമാണ് ഈ അടിപൊളി പാട്ട്. 

പ്രീതത്തിന്റെ സംഗീതത്തിൽ അമിതാഭ് ഭട്ടാചാര്യ എഴുതി പർദീപ് സിങ് ശ്രാണും നകാഷ് അസീസും ചേർന്നു പാടിയ പാട്ടാണിത്. മീണാൾ ജെയിനും അന്തരയുമാണ് ബാക്കിങ് വോക്കലിൽ. വെള്ളിയാഴ്ചയാണ് ഈ കരൺ ജോഹർ ചിത്രം പ്രദർശനത്തിനെത്തുക. ഒറ്റ ദിവസം കൊണ്ട് 25 ലക്ഷത്തിലധികം പ്രാവശ്യമാണു ഈ പാട്ടു ലോകം കണ്ടത്.