Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുടെ പുതുലുക്കുമായി ജസ്ബയിലെ ഗാനം

Jazbaa

ജസ്ബയിലെ കഹാനിയാൻ എന്നു തുടങ്ങുന്ന ഗാനത്തിൽ ഐശ്വര്യാ റായി ബച്ചൻ പുതിയ ലുക്കിലെത്തുകയാണ്. ഒരു ഉത്തമ വീട്ടമ്മയായി ഐശ്വര്യ ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. വീട്ടുജോലികൾ ചെയ്യുക, പ്രഭാത ഭക്ഷണം തയ്യാറാക്കുക, മകളെ എഴുന്നേൽപ്പിച്ചു തയ്യാറാക്കി സ്കൂളിലയയ്ക്കുക, കോടതിയിൽ പോകുക എന്നിവയെല്ലാം ചെയ്യുന്നതിനിടയിലും ആരോഗ്യത്തിനു മുൻതൂക്കം നൽകുന്ന വീട്ടമ്മ വ്യായാമം ചെയ്യുന്നതിനും സമയം കണ്ടെത്തുന്നു. സിനിമയിലെ ആദ്യരംഗമാണിതെന്നു സംവിധായകൻ സഞ്ചയ് ഗുപ്ത വെളിപ്പെടുത്തുന്നു.

ജിവിത പ്രതിസന്ധികൾ തരണം ചെയ്യുന്നതിനെക്കുറിച്ചാണ് ഗാനം പ്രതിപാദിക്കുന്നത്. നിലൂഫർ സഫ്രിയുടെതാണു വരികൾ. ആലാപനവും സഫ്രി തന്നെ. അർക്കോ പ്രാവോ മുഖർജിയുടേതാണു സംഗീതം. ഐശ്വര്യയുെട തിരിച്ചുവരവു ചിത്രമാണ് ജസ്ബ. ഇർഫാൻ ഖാൻ, ജാക്കി ഷ്റോഫ്, ഷബാന അസ്മി എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം ഒക്ടോബർ ഒമ്പതിനു റിലീസു ചെയ്യും.