Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്കൽദാമയിലെ പെണ്ണ് ; ഗാനങ്ങൾ പുറത്തിറങ്ങി

മലയാളസിനിമാ പ്രേക്ഷകർക്ക് പുതുമയുള്ള സിനിമാനുഭവുമായാണ് ജയറാം കൈലാസ് ഒരുക്കുന്ന അക്കൽദാമയിലെ പെണ്ണ് എത്തുന്നത്. മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളിലൂടെ ശ്രദ്ധേയയായ രണ്ട് തവണ കേരള സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാളവിക നായരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച മാളവികയുടെ കരിയറിൽ വഴിത്തിരിവാകുന്ന കഥാപാത്രമായിരിക്കും അക്കൽദാമയിലെ പെണ്ണ് എന്ന സിനിമയിലേത്.

ചിത്രത്തിലെ സംഗീതത്തിനും മികച്ച പ്രധാന്യമുണ്ട്. അൽഫോൻസ് ജോസഫ് ആണ് സംഗീതം. അനിൽ പനച്ചൂരാന്റെ വരികൾക്ക് അൽഫോൺസ് ജോസഫ് ഈണമിട്ട അക്കൽദാമയിലെ പെണ്ണിലെ ഗാനങ്ങൾ പുറത്തിറങ്ങി. ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Akkaldamayile-Pennu-Malayalam-Movie അക്കൽദാമയിലെ പെണ്ണ് എന്ന ചിത്രത്തിൽ മാളവികയും ശ്വേത മേനോനും

ശ്വേത മേനോനും മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനീതാണ് നായകൻ. സുധീർ കരമന, കൂട്ടിക്കൽ ജയചന്ദ്രൻ, നന്ദകിഷോർ, ജാഫർ ഇടുക്കി, എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. പോൾ മീഡിയ ആൻഡ് മൂവീസ് ആണ് ചിത്രം പുറത്തിറക്കുന്നത്. കാസിം അടിക്കുളവും ആഷിക് ദോഹയും ചേർന്നാണ് നിർമാണം.

വേണു ഗോപാൽ ഛായാഗ്രഹണം. സിനോജ് നെടുംഗോളത്തിന്റെയാണ് കഥ. അക്കൽദാമയിലെ പെണ്ണിൻറെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ദേശീയ അവാർഡ്‌ ജേതാവായ സിനോയ് ജോസഫ്‌ ആണ് .