Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമി ജാക്സണു പിന്നാലെ നൃത്തവും പാട്ടുമായി പ്രഭുദേവ

tutuk-tutuk

ആമി ജാക്സണിന്റെയും ഇന്ത്യൻ സിനിമയിലെ മൈക്കിൾ ജാക്സൺ പ്രഭുദേവയുടെയും നൃത്തച്ചുവടുകളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടി ചൽ മാർ. തൂത്ത്ക് തൂത്ത്ക് തൂത്തിയ എന്ന സിനിമയിലെ ഗാനമാണിത്. രണ്ടു ദിവസം കൊണ്ട് 25 ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ വിഡിയോ ആളുകൾ കണ്ടത്. ഹരംപിടിപ്പിക്കുന്ന നൃത്തച്ചുവടുകൾ തന്നെയാണ് പ്രഭുദേവ ഈ  വിഡിയോയിലും കാഴ്ചവയ്ക്കുന്നത്. കിടിലൻ ലുക്കിൽ ആമിയും ഒപ്പത്തിനൊപ്പമെത്തുന്നു. ഇടയ്ക്ക് തമന്നയും വന്നുപോകുന്നുണ്ട്. 

അനുകരിക്കുവാനും മത്സരിച്ചു കളിക്കുവാനും തോന്നുന്ന നൃത്തമാണ് പ്രഭുദേവ നമുക്കായി എപ്പോഴും കാഴ്ചവച്ചിട്ടുള്ളത്. ഈ പെപ്പി നമ്പറിലും അതിനു മാറ്റമില്ല. ആവർത്തനങ്ങളില്ലാത്തെ നൃത്തച്ചുവടുകൾ. 

ഇർഫാൻ കമാൽ ആണു പാട്ട് എഴുതിയത്. സാജിദും വാജിദും ചേർന്ന് ഈണമിട്ട് വാജിദ് പാടിയ ഗാനമാണിത്. വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തൂത്ത്ക് തൂത്ത്ക് തൂത്തിയ. സോനു സൂദ് ആണ് നിർമ്മിക്കുന്നതും. സോനുവും പ്രധാന റോളിലെത്തുന്നുണ്ട്. തമന്നയും പ്രഭുദേവയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.