Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളി പഠിപ്പിക്കും മുൻപ് അല്പം പാട്ടാകാം

team-india-singing

പുതിയ കോച്ചായി സ്ഥാനമേറ്റതിനു പിന്നാലെ ടീമംഗങ്ങളെ ഒന്നിച്ചിരുത്തി പാട്ടും നൃത്തവുമായി അനിൽ കുംബ്ലെ. നടിയും സംഗീതജ്ഞയുമായ വസുന്ധരാ ദാസിന്റെ നേതൃത്വത്തിലായിരുന്നു സംഗീത വിരുന്നു. ധോണിയും കോഹ്‍ലിയും ഉൾപ്പെടെ എല്ലാവരും വാദ്യോപകരണങ്ങൾക്കൊപ്പം താളം പിടിച്ച് രംഗം അടിപൊളിയാക്കുകയാണ്. ബിസിസിഐ ട്വിറ്ററിലൂടെയാണ് ഈ അപൂർവ്വ നിമിഷങ്ങൾ പുറത്തുവിട്ടത്. 

ഡ്രം സർക്കിൾ എന്നു പേരിട്ട പരിപാടിയിൽ‌ വസുന്ധര ദാസിന്റെ ട്രൂപ്പായ ഡ്രാം ജാമും അണിനിരന്നു. വിജയത്തിലേക്കുള്ള പാഠങ്ങൾ പകർന്നുകൊടുക്കും ടീമിനെ ഒന്നിച്ച് അണിനിരത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായാണിത്. ഇനിയും ഇത്തരത്തിലുള്ള പരിപാടികൾക്കു കുംബ്ലെ പദ്ധതിയിടുന്നുണ്ട്. 

Your Rating: