Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിരുദ്ധ് പാടുന്നു വിവേകിനായി

Anirudh sings for Vivek

വൈ ദിസ് കൊലവെറി എന്ന ആദ്യ ഗാനത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രർ. തുടർന്ന് എതിർ നീച്ചൽ, ഡേവിഡ്, വണക്കം ചെന്നൈ, ഇരണ്ടാം ഉലകം, വേലൈ ഇല്ല പട്ടധാരി, മാൻ കരാട്ടേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അനിരുദ്ധ് മികച്ചൊരു ഗായകൻ കൂടിയാണ്. ത്രീയിലൂടെ തന്നെ ഗായകനായി അരങ്ങേറ്റം കുറിച്ച അനിരുദ്ധ് നിരവധി ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

അനിരുദ്ധ് രവിചന്ദ്രർ വീണ്ടും പാടുന്നു. ഇത്തവണ തമിഴ് ഹാസ്യ നടൻ വിവേക് നായകനാവുന്ന പാലക്കാട്ടു മാധവൻ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് പാടുന്നത്. വിവേകിന്റെ വരികൾക്ക് അജ്മൽ അജീഷാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ അനിരുദ്ധിന്റെ പാട്ടിന്റെ വിവരം വിവേക് തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. താരം പാടുന്ന ചിത്രവും വിവേക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാഗ്യരാജ്, സോണിയ അഗർവാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

കഴിഞ്ഞ ദിവസം റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് വേണ്ടി ഇമാന്റെ സംഗീതത്തിൽ അനിരുദ്ധ് പാടിയ ഡൺണ്ടക്ക എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു.