Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനി ഗാനവുമായി അങ്കിത് തിവാരി

Ankit Tiwari

മ്യൂസിക്കൽ ഹിറ്റായിരുന്ന ആഷിഖി 2 എന്ന ചിത്രത്തിലെ സുൻ രഹാ ഹെ എന്ന ഗാനം പാടിക്കൊണ്ട് പ്രശസ്തിയിലെത്തിയ സംഗീതജ്ഞനാണ് അങ്കിത് തിവാരി. അതിന് മുമ്പ് മൂന്ന് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ടെങ്കിലും സുൻ രഹാ ഹെ ഈണം ചെയ്ത് പാടിയാണ് അങ്കിത് തിവാരി ബോളിവുഡിൽ പ്രശസ്തനായത്. തുടർന്ന് ഏക് വില്ലൻ, പികെ, ഖാമോശിയാൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ...

ബോളിവുഡിന് മനോഹരമായ മെലഡികൾ സമ്മാനിച്ച ഗായകൻ പാക്കിസ്ഥാൻ ചിത്രത്തിനായി പാടുന്നു. ബിൻ റോയേ എന്ന ചിത്രത്തിന് വേണ്ടിയാണ് അങ്കിത് തിവാരി ഗാനം ആലപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ ചിത്രത്തിൽ ഗാനം ആലപിക്കാൻ ലഭിച്ച അവസരം വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും പാക്ക് ആരാധകർ ഗാനം സ്വീകരിക്കുമെന്ന് കരുതുന്നു എന്നും ഗാനം പാടിയ വിവരം സ്ഥീരികരിച്ചുകൊണ്ട് അങ്കിത് പറഞ്ഞു.

എംഡി ഫിലിംസിന്റെ ബാനറിൽ മോണിമ ദുരൈദ് നിർമ്മിക്കുന്ന ചിത്രമാണ് ബിൻ റോയേ. ഷെഹ്സാദ് കാശ്മീരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് വഖാർ അലിയാണ്. ജൂൺ 18ന് ചിത്രം പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.