Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും കേൾക്കാം പ്രശാന്ത് പിള്ളയുടെ പാട്ടുകള്‍

anuraga-karikkin-vellam-songs

അനുരാഗ കരിക്കിൻ വെള്ളമെന്ന ചിത്രത്തിലൂടെ വീണ്ടും കേൾക്കാം പ്രശാന്ത് പിള്ളയുടെ ഈണങ്ങൾ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ജ്യൂക് ബോക്സ് പുറത്തിറങ്ങി. ആമേൻ, അ‍ഞ്ച് സുന്ദരികൾ, റോക്ക് സ്റ്റാർ എന്നീ ചിത്രങ്ങളിൾക്ക് മനോഹരമായ പാട്ടുകളൊരുക്കിയ സംഗീത സംവിധായകനാണ് പ്രശാന്ത് പിള്ള. ബി.കെ. ഹരിനാരായണനും ശബരീഷ് വര്‍മയുമാണ് വരികളെഴുതിയത്. ആകെ നാലു പാട്ടുകളാണുള്ളത്. 

‘നീയോ ഞാനോ’ എന്നു തുടങ്ങുന്ന ടൈറ്റിൽ സോങ്ങും  ‘പോയി മറഞ്ഞോ’, ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്നീ പാട്ടുകളും ശബരീഷ് വർമയാണ് എഴുതിയത്. വൈക്കം വിജയലക്ഷ്മിയും നിരഞ്ജും ശബരീഷ് വർമയും ശ്രീരാഗ് സജിയും ചേർന്നാലപിച്ച ടൈറ്റിൽ സോങ് രസകരമാണ്.  പോയി മറഞ്ഞോ എന്ന പാട്ട് പ്രീതി പിള്ളയും അരും (അരുൺ ആണോ) കമ്മത്തും ചേർന്നാണ് പാടിയിരിക്കുന്നത്. ആമേനിലെ ‘സോളമനും ശോശന്നയും’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് പ്രശാന്ത് പിള്ളയുടെ സഹോദരിയായ പ്രീതി. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന പാട്ട് പീതാംബരൻ മേനോനും ഗോവിന്ദ് മേനോനും ചേർന്നാണ് പാടിയത്. മനോഗതം ഭവൻ എന്ന പാട്ട്  മെലഡിയുടെ കേൾവി സുഖം പകരുന്നു. ബി.െക. ഹരിനാരായണനാണ് പാട്ടെഴുതിയത്. ഹരിചരണും മാതംഗിയും ചേർന്നാണ് ആലപിച്ചത്.‌

നവീൻ‍ ഭാസ്കറിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ബിജു മേനോനും ആസിഫ് അലിയും ആശാ ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, പൃഥ്വിരാജ്, സന്തോഷ് ശിവൻ, ആര്യ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. നൗഫൽ അബ്ദുല്ലയാണ് എഡിറ്റർ.

Your Rating: