Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വളർത്തു നായയ്ക്കു പാട്ടുമായി അനുഷ്ക

anushka-sharma-dog

താരങ്ങളേയും അവരുടെ വളർത്തു മൃഗങ്ങളേയും കുറിച്ച് ഒട്ടേറെ കൗതുകകരമായ കാര്യങ്ങൾ നമ്മൾ അറിഞ്ഞിട്ടുണ്ട്. താരങ്ങൾ അവരോടു പെരുമാറുന്നതും അവർക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളും പലപ്പോഴും വാർത്തകളിലിടം നേടിയിട്ടുണ്ട്. അനുഷ്ക ശർമ കുറച്ചു മണിക്കൂറുകൾ മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലുള്ളത് അത്തരമൊരു സ്നേഹത്തിന്റെ കഥയാണ്. രസകരമായ ഈ വിഡിയോ വൈറലാകുകയാണ് ഇപ്പോള്‍.

ഡൂഡ് എന്നു പേരുള്ള നായക്കുട്ടിക്കു തന്റെ പുതിയ ചിത്രമായ ഏ ദിൽ ഹേ മുശ്ഖിലിലെ ഭുല്ലേയാ എന്ന പാട്ട് പാടിക്കൊടുക്കുകയാണ് അനുഷ്ക. പാട്ടു രസത്തോടെ കേട്ടു നിൽക്കുകയാണ് ഡൂഡ്. ഡൂഡിനോടുള്ള വാൽസല്യം നിറഞ്ഞ സ്വരത്തിൽ രസകരമായി അനുഷ്ക പാടിയ പാട്ടിനോടുള്ള അവന്റെ പ്രതികരണമാണു വിഡിയോയിലെ ഏറ്റവും രസകരമായ നിമിഷം. ഇതിനു മുൻപും ഡൂഡിന്റെ ഒട്ടേറെ വിഡിയോകളും ഫോട്ടോകളും നടി പുറത്തുവിട്ടിട്ടുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.