സണ്ണി വെയ്‌ന്‍, പ്രതാപ് പോത്തന്‍, രമ്യാകൃഷ്‌ണന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിശ്വനാഥന്‍ ഒരുക്കുന്ന ഫാമിലി ത്രില്ലര്‍ ആണ് അപ്പവും വീഞ്ഞും. സംഗീതത്തിന് ഏറെ പ്രധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രത്തിന് ഔസേപ്പച്ചന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന്‍റെ ആദ്യ മേക്കിങ് വിഡിയോ പുറത്തിറങ്ങി.
ഔസേപ്പച്ചന്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു ഗാനം ആലപിക്കുകയും കൂടെ പ്രതാപ് പോത്തന്റെ മകള്‍ കെയയും ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുണ്ട്്. ഔട്ട് ഓഫ് സിലബസ്, ഡോക്ടര്‍ പേഷ്യന്റ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിശ്വനാഥനാണ് അപ്പവും വീഞ്ഞും ഒരുക്കുന്നത്. വേണു ഗോപാലാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.
Appavum Veenjum Audio Recording
ശ്വേതാമേനോന്‍, ഗീതാവിജയന്‍, ബാലു വര്‍ഗീസ്, ദേവി അജിത്ത്, ലിഷോയ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സംവിധായകന്‍ തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു. എം.ടി.എം. പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ അഗസ്‌റ്റിന്‍, ബെന്നി, ടി.സി. ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.