Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയെ പുകഴ്ത്തി എആർ റഹ്മാൻ

AR Rahman praises Baahubali

ഇന്ത്യൻ സിനിമാ സംഗീതത്തെ ലോക ശ്രദ്ധയിലെത്തിയ സംഗീതജ്ഞനാണ് എ ആർ റഹ്മാൻ. തന്റെ പ്രതിഭ കൊണ്ടും വിനയം കൊണ്ടും ആരാധകരെ സൃഷ്ടിച്ച എ ആർ റഹ്മാന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് കണ്ട് കഴിഞ്ഞ ദിവസം എറ്റവും കൂടുതൽ സന്തോഷിച്ചത് ബാഹുബലി എന്ന സിനിമയുടെ അണിയറ പ്രവർത്തകരാകും.

ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈക്ക് ശേഷം താൻ തിയറ്ററിൽ പോയി കാണുന്ന ചിത്രമാണ് ബാഹുബലിയെന്ന് എ ആർ റഹ്മാൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിൽ പേജിൽ കുറിച്ചു. ഇന്ത്യൻ മാസ്റ്റർപീസായ ബാഹുബലി എന്ന ചിത്രം തിയറ്ററിൽ പോയി കാണാൻ തന്നെ നിർബന്ധിതനാക്കുകയായിരുന്നുവെന്നും സിനിമ മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും റഹ്മാൻ പറയുന്നു.

ഇതുമാത്രമല്ല, ഇതിനപ്പുറവും നമുക്ക് ചെയ്യാൻ കഴിയുമെന്നും ഈ സിനിമ തെളിയിക്കുന്നതായും അദ്ദേഹം പറയുന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങൾ സംഗീതം നൽകിയിട്ടുള്ള എ ആർ റഹ്മാന്റെ വാക്കുകൾക്ക് ബാഹുബലി ടീം നന്ദിപ്രകടനവും നടത്തിയിട്ടുണ്ട്.