Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരവിന്ദ് സ്വാമി ഗായകനാകുന്നു

aravind-swamy

അഭിനേതാക്കൾ പാട്ടുകാരാകുന്ന ട്രെൻഡിലേക്കു ചേരുകയാണ് അരവിന്ദ് സ്വാമിയും. അഴകും അഭിനയവും കൊണ്ടു തെന്നിന്ത്യയുടെ ശ്രദ്ധ നേടിയ താരം ബൊഗാൻ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലാണു പാടുക. രാം ചരൺ ചിത്രമായ ധ്രുവയിൽ അഭിനയിക്കുകയാണ് അരവിന്ദ് സ്വാമി ഇപ്പോൾ. 

സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഇമ്മാൻ ആണ് അരവിന്ദ് സ്വാമിയുടെ സ്വരം പാട്ടിനു നിർദ്ദേശിച്ചത്. ഗാനത്തിന്റെ പകുതി റെക്കോർഡിങ് പൂർത്തിയായി. 

ഒരു ഇടവേളയ്ക്കു ശേഷം കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു തിരികെയെത്തി അരവിന്ദ് സ്വാമി സംവിധാന രംഗത്തേക്കു കടക്കുവാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണു ഗായകനായി അരങ്ങേറുന്നത്. 

ഹൻസിക, അക്ഷര ഗൗഡ എന്നിവരാണു ബൊഗാനിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. റോജ, ഡാഡി, ദേവരാഗം, തനി ഒരുവൻ, ബോബെ, ഇന്ദിര, ദളപതി തുടങ്ങിയവയാണ് അരവിന്ദ് സ്വാമിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. 

Your Rating: