Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് സത്യം, അരിജിതിനോടുള്ള പിണക്കത്തെ കുറിച്ച് സൽമാന്റെ പ്രതികരണം

arijth-salman

സുൽത്താനെന്ന പുതിയ ചിത്രത്തിൽ നിന്ന് സൽമാൻ ഖാൻ ആണോ അരിജിന്റെ പാട്ടൊഴിവാക്കിയത്? ബോളിവുഡിൽ വിവാദമായ ഈ പ്രശ്നത്തിൽ, ഒടുവിൽ സൽമാൻ മറുപടി പറയുകയാണ്. സിനിമയിൽ നിന്ന് ഏത് പാട്ട് ഒഴിവാക്കണം, ഉൾപ്പെടുത്തണം എന്നൊക്കെ പൂർണണമായും നിർമാതക്കളുടെ തീരുമാനമാണെന്നാണ് സൽമാന്റെ വാദം. 

നിർമ്മാതാക്കളുടേതാണ് അന്തിമമായ തീരുമാനം. ഇത് സുൽത്താനിലെ മാത്രം കാര്യമല്ല, എല്ലാ ചലച്ചിത്രങ്ങളിലും ഇതൊക്കെ സംഭവിക്കാറുണ്ട്. ഒരുപാട് ഗായകരെക്കൊണ്ട് പാടിക്കാറുണ്ട്. അവസാനം നിർമ്മാതാക്കൾക്കും സംവിധായകര്‍ക്കും ഇഷ്ടപ്പെടുന്ന പാട്ടാണ് ഉൾപ്പെടുത്താറുള്ളത്. സുല്‍ത്താനിൽ ഇങ്ങനെ പാടിയവരിലൊരാൾ ഞാൻ തന്നെയായിരുന്നു. എന്റെ പാട്ടും ഉൾപ്പെടുത്തിയില്ല. ഗായകരൊരിക്കലും ഇക്കാര്യത്തിൽ നിരാശരാകാൻ പാടില്ല. സൽമാൻ പറഞ്ഞു. സൽമാൻ അറിയാൻ വേണ്ടി അരിജിത് എഴുതിയ തുറന്ന കത്ത് സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. സ്മാർട്ട് ആയ നടപടിയായിരുന്നു അതെല്ലാമെന്ന് പറഞ്ഞ സൽമാൻ എന്തിനാണിതൊക്കെ ചെയ്യുന്നതെന്നതിന് പിന്നിലെ ഉദ്ദേശം അറിയാമെന്നും പറഞ്ഞു. 

ജഗ് ഗൂമെയാ എന്ന പാട്ട് വിവാദമായത്. ഇർഷാദ് കമീൽ എഴുതി വിശാലും ശേഖറും ഈണമിട്ട പാട്ടാണിത്. എന്തായാലും ചിത്രത്തിലെ ഈ വിവാദ റാഹത് ഫത്തേ അലി ഖാൻ പാടിയ പാട്ടും സൽമാൻ പാടിയ വേര്‍ഷനും ചേർത്ത് സുൽത്താനിലെ ആൽബം പുറത്തെത്തിക്കഴിഞ്ഞു. രണ്ടും യുട്യൂബിൽ ശ്രദ്ധ നേടുകയും ചെയ്തു. 

ബോളിവുഡ് ഗായകരും അഭിനേതാക്കളും തമ്മിലുള്ള ചെറിയ ചെറിയ പിണക്കങ്ങളും തർക്കങ്ങളുമൊന്നും പുതുമയല്ല. പ്രേത്യകിച്ച് സൽമാൻ ഖാനുമായുള്ളത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടെ നടന്ന സംഭവമാണ് സല്ലുവിന്റെ കണ്ണിലെ കരടാക്കി അരിജിതിനെ മാറ്റിയതെന്നും വാർത്തകൾ വന്നിരുന്നു. എന്താണ് യഥാർഥ കാരണമെന്ന് ഇനിയും വ്യക്തമല്ല. 

Your Rating: