Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറുകളുടെ ശബ്ദംകൊണ്ട് ഓർക്കസ്ട്ര വൈറലായി അരിജിത് സിങിന്റെ പാട്ട്

arijith അരിജിത് സിങ്

ഇതാണ് പ‌റയുന്നത് ഭൂമിയിൽ ഓരോ വസ്തുവിനും അതിന്റേതായ സംഗീതമുണ്ടെന്ന്. അല്ലെങ്കിൽ ഈ പാട്ട് ഇത്രയും മനോഹരമാകുമോ? ഒരൊറ്റ വാദ്യോപകരണം പോലുമില്ല പിന്നണിയില്‍. എന്നിട്ടും മനോഹരമായ ഓർക്കസട്രയുണ്ട് ഈ പാട്ടിന്. അതിൽ അരിജിത് സിങിന്റെ റൊമാന്റിക് ശബ്ദവും കൂടിയാകുമ്പോൾ വിശ്വസിക്കുവാനേ സാധിക്കില്ല ഇത് ഇത്തരത്തിലൊരു പാട്ടാണെന്ന്. ഒരു കാറിൽ നിന്നുണ്ടാക്കിയ 108 ശബ്ദങ്ങളെ കോർത്തിണക്കി ഓർക്കസ്ട്രയുണ്ടാക്കിയ ഗാനം വൈറലാകുകയാണ്. ഒരാഴ്ചകൊണ്ട് എഴുപത് ലക്ഷത്തിലധികം പേരാണ് ഈ പാട്ടു കേട്ടത്.

ബോളിവുഡിലെ ബോൾഡ് ആൻഡ് ഹാൻഡ്സം പാട്ടുകാരൻ അരിജിത് സിങ് ഒരുപാടൊരുപാട് മ്യൂസിക് വിഡിയോകളിലെത്തിയിട്ടുണ്ട്. നമുക്കേറെ ഇഷ്ടവുമാണവ‌യെല്ലാം. പക്ഷേ ഇത് അത്രയേറെ വ്യത്യസ്തമാണ്. പതിഞ്ഞ ശബ്ദത്തിൽ എന്നാൽ നല്ല ഊർജ്ജത്തോടെ അരിജിത് പാട്ട് പാടിയിരിക്കുന്നു. ക്ലിന്റ്സൺ സെറെജോയും ബിയാങ്ക ഗോമസുമാണ് ബാക്കിങ് വോകൽ. കാറിന്റെ ഡോറടയ്ക്കുന്നതും തുറക്കുന്നതും അതിന്റെ ബോഡിയിൽ ആഞ്ഞടിക്കുന്നതും ടയറിന്റെ കാറ്റഴിച്ചു വിടാനുള്ള ശ്രമവുമെല്ലാം ഓർ‌ക്കസ്ട്ര രൂപത്തിലായി. നിർമിക സിങ് ആണ് മേരി ഡ്രൈവ് മേൻ എന്ന വരികളെഴുതിയത്. ഹ്യുണ്ടായ് ഇന്ത്യയാണ് പാട്ട് പുറത്തിറക്കിയത്. പരസ്യത്തിനു വേണ്ടി പുറത്തിറക്കിയ വിഡിയോ നല്ലൊരു പാട്ടനുഭവം കൂടിയായി.

Your Rating: