Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മുത്തേ പൊന്നേ' സുരേഷിന്റെ പുതിയ പാട്ടെത്തി

aristo-suresh

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ മുത്തേ പൊന്നേ എന്ന ഗാനത്തിലൂടെ പ്രശസ്തനായ സുരേഷ് തമ്പാനൂരിന്റെ പുതിയ ഗാനമെത്തി. നാടൻ വരികളെ സ്വതസിദ്ധമായ ശൈലിയിൽ പാടിയിരിക്കുകയാണു സുരേഷ്. കണ്ണാടി മുല്ലേ നീ എന്‍റെ പെണ്ണാടീ...എന്നു തുടങ്ങുന്ന വരികൾ എഴുതിയതും ഈണമിട്ടതും ഷഫീഖ് റഹ്മാനാണ്. മുത്തേ പൊന്നേ എന്ന ഗാനം പോലെയുള്ള നാടൻ വരികൾ. 

ചുമട്ടു തൊഴിലാളിയിൽ നിന്നു സിനിമാ നടനായ മാറിയയാളാണു സുരേഷ് തമ്പാനൂർ. ആദ്യമായി അഭിനയിച്ച സിനിമയിലെ ചെറിയ വേഷം പ്രേക്ഷകന്റെ മനസില്‍ ചേക്കേറി. അതിനേക്കാൾ പ്രശസ്തമായി അരിസ്റ്റോ സുരേഷ് എഴുതി ഈണമിട്ട് പാടി അഭിനയിച്ച  മുത്തേ പൊന്നേ എന്ന പാട്ട്. പ്രത്യേകിച്ചു കുഞ്ഞു കുട്ടികൾക്കു പ്രിയപ്പെട്ട ഗാനമായി അതു മാറി. ആ ഒരൊറ്റ ഗാനത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരെ കൊണ്ടു മുത്തേ പൊന്നേ എന്നു വിളിപ്പിച്ചുവെന്നു പറയാം. അടുത്ത കുറച്ചു മാസങ്ങൾക്കിടെയിറങ്ങിയ മലയാളം സിനിമകളിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നും ഈ തുടക്കക്കാരന്റെ കുഞ്ഞു പാട്ടു തന്നെയായിരുന്നു.