Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോപ് ലോകത്തിന്റെ ചക്രവർത്തി!

തന്റെ പാട്ടുകൊണ്ടും ചുവടുകൾകൊണ്ടും ലോകത്തെ ത്രസിപ്പിച്ച മൈക്കൽ ജാക്സണെന്ന പോപ് വിസ്മയം കടന്നുപോയിട്ട് വർഷം ആറാകുന്നു. അദ്ദേഹത്തിന്റെ ത്രില്ലർ എന്ന ആൽബം ഇറങ്ങിയിട്ട് മുപ്പതുവർഷവും. എങ്കിലും ആ ആൽബമിന്നും അമേരിക്കൻ വിപണിയിൽ റെക്കോർഡുകൾ ഭേദിക്കുകയാണ്. ത്രില്ലർ സ്വന്തമാക്കിയവരുടെ എണ്ണം മുപ്പത് മില്യണെന്ന വലിയ നാഴികക്കല്ല് കടന്നിരിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം. ലോകമൊട്ടുക്ക് 100 മില്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്.

Michael-Jackson-Thriller മൈക്കൽ ജാക്സൺ

1982ലാണ് ഏഴ് പാട്ടുകളുള്ള ത്രില്ലർ പുറത്തിറങ്ങിയത്. രണ്ടു വർഷം പിന്നിട്ടപ്പോൾ തന്നെ 20 മില്യൺ ഈ ആല്‍ബം സ്വന്തമാക്കിക്കഴിഞ്ഞു. റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്കുകൾ പ്രകാരമാണിത്. അസോസിയേഷന്റെ 63 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. അമിതമരുന്നുപയോഗം 2009ൽ ജാക്സണെ കാലം കവർന്നുവെങ്കിലും ആ സംഗീതമിപ്പോഴും മനസുകളെ കീഴടക്കുന്നുവെന്നത് തന്നെയാണ് ആ പ്രതിഭയുടെ മാറ്റ് എത്രത്തോളമായിരുന്നുവെന്നതിനുള്ള തെളിവ്. എട്ട് ഗ്രാമി അവാർഡുകളും 12 ഓസ്കർ നോമിനേഷനുമാണ് ത്രില്ലർ നേടിയെടുത്തത്.

michel-riaa മൈക്കൽ ജാക്സിന്റെ ആദ്യകാല ചിത്രങ്ങളിലൊന്ന്

ത്രില്ലർ എന്ന ആൽബത്തിലെ എല്ലാ വീഡിയോയും ലോകത്തെ രസിപ്പിച്ചു. ജാക്സന്റെ വ്യത്യസ്തമായ വേഷവിധാനവും ആൽബത്തിലെ പേടിപ്പെടുത്തുന്ന ശബ്ദവും അതോടെ തരംഗമായി. ലോകം മൈക്കൽ ജാക്സണിലേക്ക് ഉറ്റുനോക്കി. ആഫ്രോ-അമേരിക്കൻ ഗായകൻ അന്നുവരെ നേരിടേണ്ടി വന്ന വർണവിവേചനത്തെ ഈ ഒരൊറ്റഗാനം തച്ചുടച്ചു. ജാക്സൺ എംടിവിയുടെ ഭാഗമായി. ഹൃദയസ്പർശിയായ അതേസമയം ചടുലമായ എത്രയോ ഗാനങ്ങൾ ജാക്സണിലൂടെ ലോകം കേട്ടു.

scene-from-thriller മൈക്കൽ ജാക്സന്റെ ത്രില്ലറിൽ നിന്നൊരു രംഗം
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.