Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്‍സര്‍: ആശാ ബോസ്‌ലെയുടെ മകന്‍ അന്തരിച്ചു

hemant

ഇന്ത്യൻ സംഗീതലോകത്തെ പ്രതിഭ ആശാ ബോസ്‌ലെയുടെ മൂത്ത മകന്‍ ഹേമന്ത് അന്തരിച്ചു. ഏറെ കാലമായി കാന്‍സര്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ഹേമന്ത് തന്റെ അവസാന നാളുകള്‍ സ്‌കോട്‌ലന്‍ഡിലാണ്‌ ചെലവഴിച്ചിരുന്നത്. അവിടെവച്ചു തന്നെയാണ്‌ അദ്ദേഹത്തിന്റെ അന്ത്യവും സംഭവിച്ചത്.

ചില ഹിന്ദി, മറാത്തി ചിത്രങ്ങളില്‍ സംഗീത സംവിധാനം ചെയ്‌തിട്ടുള്ള ഹേമന്തിന്റെ മിക്ക ഗാനങ്ങളും ആലപിച്ചിരിക്കുന്നത് ആശാ ബോസ്‌ലെയാണ്‌. "ജാഗേ ജാഗേ നയനോം മേന്‍" എന്ന ഗാനത്തിന്‌ സംഗീതം നല്‍കിയത് അദ്ദേഹമാണ്‌. മരണവിവരം അറിഞ്ഞയുടന്‍ തന്നെ തന്റെ ഔദ്യോഗിക പരിപാടികള്‍ ആശാ ബോസ്‌ലെ റദ്ദാക്കി. നേരെ സ്‌കോട്‌ലന്‍ഡിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്‌ ഗായിക.