Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗതിയ്ക്കു മുൻപിലിരുന്ന് പാട്ടുപാടി ബാലചന്ദ്ര മേനോൻ

jagathy-balachandra-menon

അഭിനയത്തിലൂടെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു നൊമ്പരമായി മാറിയ ജഗതി ശ്രീകുമാറിനരികിലേക്ക് ഇടയ്ക്കിടെ അദ്ദേഹത്തിന്റെ സിനിമാ സുഹൃത്തുക്കൾ എത്തുമ്പോഴെല്ലാം മറക്കാനാകാത്തെ എന്തെങ്കിലും മുഹൂർത്തങ്ങളുണ്ടാകാറുണ്ട്. സംവിധായകൻ ബാലചന്ദ്ര മേനോൻ ജഗതി ശ്രീകുമാറിന്റെ വസതിയിൽ അതിഥിയായെത്തിയപ്പോൾ കേൾക്കുവാനായത് മനോഹരമായൊരു പാട്ടാണ്. ജഗതി ഒരു സിനിമയിൽ പാടി അഭിനയിച്ച ഗാനം അദ്ദേഹത്തിനരികെ വർത്തമാനമൊക്കെ പറഞ്ഞിരുന്ന ശേഷം പാടിക്കൊടുക്കുകയായിരുന്നു. ഈ വിഡിയോയാണ് ഇന്നു രാവിലെ മുതൽ ഫെയ്സ്ബുക്കിലും മറ്റുമുള്ള തരംഗങ്ങളിലൊന്ന്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ അണിയാത്ത വളകൾ എന്ന സിനിമയിലെ പാട്ടാണു പാടിയത്. ഗാനത്തിന്റെ ചിത്രീകരണ സമയത്തെ കുറിച്ചൊക്കെ ബാലചന്ദ്ര മേനോൻ പറഞ്ഞപ്പോൾ ജഗതി ശ്രീകുമാർ ചിരിക്കുന്നുണ്ടായിരുന്നു.

2012 മാർച്ചിൽ നടന്ന ഒരു വാഹനാപകടത്തിനു ശേഷമാണു ഹാസ്യാഭിനയത്തിന്റെ കുലപതി വീൽചെയറിലാക്കപ്പെട്ടത്. വെല്ലൂർ മെഡിക്കൽ കോളെജിലെ ചികിത്സകൾക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് ബാലചന്ദ്ര മേനോൻ അദ്ദേഹത്തെ കാണുവാനായി എത്തിയത്. മുൻപത്തേക്കാളും ആരോഗ്യ പുരോഗതിയുണ്ട് അദ്ദേഹത്തിനെന്നും ബാലചന്ദ്ര മേനോൻ ഫെയ്സ്ബുക്കിൽ ഈ കൂടിക്കാഴ്ചയെ കുറിച്ചു പറഞ്ഞുകൊണ്ടെഴുതിയ കുറിപ്പിലുണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.