Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും പ്രണയിച്ച് ഷീലയും മധുവും; മനോഹരം ഈ ഈണവും

basheerinte-premalekhanam

ചില പാട്ടുകളുണ്ട്. നമ്മളെ ഓർമകളിലേക്കു കൈപിടിച്ച് മനസിൽ നിറയെ പ്രണയവും കൗതുകവും നിറച്ച് ചുണ്ടത്തങ്ങനെ തങ്ങി നിൽക്കുന്നവ. അങ്ങനെയുള്ളൊരു ഗാനമാണ് ഈ ടീസറിലുള്ളത്. ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റേതാണ് ടീസർ.

പ്രണയം കാലാതീതമാണെന്നും അതിനു ഭംഗി ഏറുക മാത്രമേ ചെയ്യുകയുള്ളൂവെന്നും കാണിക്കുന്ന ദൃശ്യങ്ങളും കൂടിയായപ്പോൾ പാട്ട് അങ്ങ് കൊതിപ്പിക്കുകയാണ്. ഒരു കാലത്ത് മലയാളത്തിന്റെ പ്രണയ സ്വപ്നമായിരുന്ന മധുവും ഷീലയുമാണ് പ്രണയത്തിന്റെ ഭംഗിയെ ഈ പാട്ടിൽ അവതരിപ്പിക്കുന്നത്.

വെറും 37 സെക്കൻഡ് ദൈർഘ്യമേ ടീസറിനുള്ളൂ. പക്ഷേ അതിലുള്ള പാട്ടിന്റെ ഈണവും വരികളും ആ ടീസറിലേക്കു വീണ്ടും വീണ്ടും പ്രേക്ഷകനെ നയിക്കും. അത്രയ്ക്കു നിഷ്കളങ്കതയുണ്ട് പാട്ടിനും ദൃശ്യങ്ങൾക്കും. പാട്ട് ആരാണ് പാടിയിരിക്കുന്നതെന്നോ എഴുതിയിരിക്കുന്നതെന്നോ വ്യക്തമല്ല. ഈണം വിഷ്ണു മോഹൻ സിത്താരയുടേതാണ്. 

ഫർഹാൻ ഫാസിലും സന അൽത്താഫുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് അൻവറിന്റേതാണു സംവിധാനം . ഹരിനാരായണൻ, ആർ.വേണുഗോപാൽ, അർഷിദ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ പാട്ടുകളെഴുതുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗൃഹാതുരത്വമുണർത്തുന്ന പ്രണയ ഭംഗി കൊണ്ടു ശ്രദ്ധ നേടിയിരുന്നു. 

Your Rating: