Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഷീറിന്റെ പ്രേമലേഖനവും പ്രണയവും ഇങ്ങനെയാണ്

basheerinte-premalekhanam-song1

ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിൽ നിന്ന് രണ്ടാം ഗാനം പുറത്തിറങ്ങി. പെണ്ണേ പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണിത്. ഫർഹാൻ ഫാസിലും സന അൽത്തഫും തമ്മിലുള്ള പ്രണയമാണ് പാട്ടിന്റെ വരികളിലും രംഗങ്ങളിലും. വിഷ്ണു മോഹൻ സിത്താരയാണ് ഈണമിട്ടു പാടിയത്. വരികൾ ഹരിനാരായണൻ ബി.കെയുടേതാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികൾ വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബഷീറിന്റെ പ്രേമലേഖനം. സിനിമയിലെ ആദ്യ ഗാനം ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയത് ഷിനോദും ഷംസീറും ബിപിനും ചേർന്നാണ്. സഞ്ജയ് ഹാരിസിന്റേതാണു ഛായാഗ്രഹണം. ഫോർട്ട് എന്‍റർടെയ്ൻമെന്റിന്റെ ബാനറിൽ സഞ്ജയ് ഹാരിസ് ആണു ചിത്രം നിർമ്മിക്കുന്നത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.