Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളർഫുൾ‌ ഹോട്ട് റൊമാന്റിക്; കാണാം ബേഫിക്രയിലെ പുതിയ പാട്ട്

befikre-song

ഏറെക്കാലത്തിനു ശേഷം ആദിത്യ ചോപ്ര സംവിധായക കുപ്പായം അണിഞ്ഞത് ബേഫിക്ര എന്ന ചിത്രത്തിനു വേണ്ടിയാണ്. ഏറെ പ്രതീക്ഷയോടെ സിനിമയെ എല്ലാവരും കാത്തിരിക്കുന്നത്. രൺവീർ സിങും വാണീ കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ പാട്ടുകളും തീർത്തും വ്യത്യസ്തവുമായിരുന്നു. ഖുൽകേ ദുൽകേ എന്ന പാട്ടാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. കളർഫുൾ റൊമാന്റിക് ഹോട്ട് ഗാനം എന്നാണ് ഇതിനെ കുറിച്ച് പറയേണ്ടത്. 

നല്ല ഊര്‍ജ്ജസ്വലതയോടെയാണ് ഈ പാട്ടിലും ഇരുവരുമെത്തുന്നത്. ഭംഗറയുടെ താളത്തിനൊപ്പമുള്ള പാട്ടിനൊപ്പം ഹരംപിടിപ്പിക്കുന്ന നൃത്തവുമായാണ് രൺവീറും വാണിയുമെത്തുന്നത്. ഒരു മിനുട്ട് 43 സെക്കൻഡ് ദൈർഘ്യമേയുള്ളൂ ഗാനത്തിന്. ജയ്ദീപ് സാഹ്നിയുടേതാണ് വരികൾ. വിശാലും ശേഖറും ചേർന്ന് ഈണമിട്ട പാട്ട് പാടിയത് ഗിപ്പി ഗ്രിവെളും ഹർദീപ് കൗറും ചേർന്നാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.