Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകൻ ബെന്നി ദയാൽ വിവാഹിതനായി

benny-catherine

ഗായകൻ ബെന്നി ദയാൽ വിവാഹിതനായി. നടിയും മോഡലുമായ കാതറീൻ തങ്കത്തെയാണ് ജീവിതസഖിയാക്കിയത്.  ഹിന്ദു-ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹം. മുംബൈയില്‍ ഇന്നലെയായിരുന്നു ആർഭാട വിവാഹം നടന്നത്.

ബെന്നിയുടെ അടുത്ത സുഹൃത്തും ബോളിവുഡ് സംഗീത സംവിധായകനുമായ വിശാൽ ദഡ്ലാനിയാണ് ട്വിറ്ററിലൂടെ വധു-വരൻമാരുടെ ഫോട്ടോ പുറത്തുവിട്ടത്. വെള്ള കുർത്തയണിഞ്ഞ് വരന്റെ ലുക്കിലെത്തിയെങ്കിലും വലിയ വട്ടത്തിൽ ഫ്രെയിമുള്ള കണ്ണട വയ്ക്കാൻ മറന്നില്ല. കല്ലു പതിപ്പിച്ച സാരിയായിരുന്നു വധുവിന്റെ വേഷം.

സുഹൃത്തുക്കൾ വഴിയാണ് ബെന്നി കാതറീനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ന്യൂയോർക്കിലാണ് കാതറീൻ സ്ഥിരതാമസം. പതിനൊന്നു വയസു മുതൽ നൃത്തമഭ്യസിക്കുന്ന കാതറീൻ ഇന്ത്യയ്ക്കത്തും പുറത്തും നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചുമുണ്ട്.

ജാനേ തൂ യാ ജാനേ നായിലെ പപ്പൂ കാന്റ് ഡാൻസ് എന്ന പാട്ടാണ് ബെന്നിയെ പ്രശസ്തനാക്കിയത്. തൂ മേരി ദോസ്ത് ഹെ, കൈസേ മുഛേ, തർക്കീബീൻ, ദാരു ദേസി, ബാങ് ബാങ് എന്നിവയാണ് ബെന്നിയുടെ മറ്റ് ഹിറ്റ് നമ്പറുകൾ.