Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് ചിത്രത്തിന് ഈണമൊരുക്കാന്‍ ബേണി-ഇഗ്നേഷ്യസ്

beny-ignatious

ദിലീപ് ചിത്രത്തിന് ഈണമിടാൻ ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ട്. വെൽ‌കം റ്റു സെൻട്രൽ ജയിൽ എന്ന സിനിമയ്ക്കാണ് ബേണി ഇഗ്നേഷ്യസ് സംഗീതം നൽകുന്നത്. ബെന്നി പി. നായരമ്പലം എഴുതി സുന്ദർ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വേദികയാണ് നായിക. 

മലയാളികൾ ഏറെയിഷ്ടപ്പെടുന്ന സംഗീത സംവിധായകരാണ് ബേണി-ഇഗ്നേഷ്യസ്. രഥോൽസവം, ചന്ദ്രലേഖ, മയിൽപ്പീലിക്കാവ്, തേൻമാവിൻ കൊമ്പത്ത്, ആകാശഗംഗ, കല്യാണരാമൻ, വെട്ടം തുടങ്ങി നൂറിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഈ കൂട്ടുകെട്ട്. തേൻമാവിൻ കൊമ്പത്തെന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. 

വെൽ‌കം റ്റു സെൻട്രൽ ജയിലിൽ രഞ്ജി പണിക്കർ, കൈലഷ്, സുരാജ് വെഞ്ഞാറമൂട്, തെസ്നി ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വൈശാഖ് സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് നിര്‍മ്മാണം. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൂജപ്പുര സെൻട്രൽ ജയിലിലാണ് ചിത്രീകരിക്കുക. കുബേരൻ എന്ന സിനിമയ്ക്കു ശേഷം 13 വർഷത്തെ ഇടവേളയിലാണ് സുന്ദർ ദാസും ദിലീപും ഒന്നിക്കുന്നത്. 

Your Rating: