Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിപടർത്തും ബിജു മേനോന്റെ പ്രണയം

biju-menon-swarna-kaduva

ബിജു മേനോന്റെ പുത്തൻ ചിത്രമായ സ്വർണ കടുവ മികച്ച പ്രതികരണം നേടുകയാണ് തീയറ്ററുകളിൽ. ചിത്രത്തിലെ ഒരു ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. 

ബിജു മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ചുള്ളതാണീ പാട്ട്.  പ്രണയം പറയുന്ന രീതിയും, പ്രണയിനിയുടെ ശ്രദ്ധ നേടാൻ ചെയ്യുന്ന പണികളും ദൃശ്യവൽക്കരിക്കുന്ന പാട്ട് ചിരിപ്പിക്കും. ബിജു മേനോന്റെ സ്വാഭാവികതയോടെയുള്ള പ്രകടനം നർമത്തിൽ ചാലിച്ചെത്തുമ്പോൾ അതു കാഴ്ചക്കാരനെ രസിപ്പിക്കും. അതുപോലെ തന്നെയാണു ഗാനത്തിന്റെ വരികളും. സ്വരത്തിൽ കുസൃതി കലർത്തി വിജയ് യേശുദാസ് അതു പാടി മനോഹരമാക്കിയിരിക്കുന്നു. ഹരിനാരായണന്റെ വരികൾക്കും രതീഷ് വേഗയുടേതാണു സംഗീതം. അടുത്ത കാലത്തിറങ്ങിയ ബിജു മേനോൻ ചിത്രങ്ങളിലൊന്നായ മരുഭൂമിയിലെ ആനയ്ക്കും ഈണമിട്ടതു രതീഷ് വേഗയാണ്. ഈ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ജോസ് തോമസ് ആണു സ്വർണ കടുവ സംവിധാനം ചെയ്തത്.