Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുനക്കര മൈതാനത്ത് വിജയ് യേശുദാസിന് പിറന്നാൾ ആഘോഷം

vijay-yesudas

ആയിരങ്ങളെ സാക്ഷിയാക്കി വിജയ് യേശുദാസിന്റെ പിറന്നാൾ ആഘോഷം പൊടിപൊടിച്ചു. കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് വിജയ് യേശുദാസിന്റെ നേതൃത്വത്തിൽ ഗാനമേള സംഘടിപ്പിച്ചിരുന്നു. രാത്രി പത്ത് മണിയോടെ തുടങ്ങിയ ഗാനമേളയ്ക്കിടെ വിജയ് തന്നെയാണ് ഒരു രഹസ്യം ഇവിടെ വെളിപ്പെടുത്താൻ പോകുന്നുവെന്ന് കാണികളോട് പറയുന്നത്.

vijay-at-thirunakkara വിജയ് തിരുനക്കര മൈതാനത്തെ പരിപാടിക്കിടയിൽ

കാണികൾക്കിടയിൽ ഇത് ആകാംക്ഷ ജനിപ്പിച്ചെങ്കിലും വിജയ് ഈ രഹസ്യം പിന്നീട് വെളിപ്പെടുത്തിയുമില്ല. സമയം 11.59 ആയപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു, എന്താണ് ഈ ദിനവും താനും തമ്മിലുള്ള ബന്ധമെന്ന്. വിജയ് യേശുദാസിന്റെ പിറന്നാൾ ആയിരുന്നു മാർച്ച് 23ന്. തന്റെ പിറന്നാൾ ആണെന്ന് പറഞ്ഞതോടെ ഹർഷാരവം മുഴങ്ങി. സംഘാടകർ ചെറിയൊരു ഉപഹാരവും അദ്ദേഹത്തിന് സമ്മാനിച്ചു.

പിറന്നാൾ ദിനത്തിൽ ആരാധകരുടെ മനസ്സിൽ സൂക്ഷിക്കാൻ ഒരു മനോഹരഗാനമാണ് പിന്നീട് പാടിയത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് ആലപിക്കുന്നതെന്നും അപ്പ (യേശുദാസ്)യ്ക്ക് വേണ്ടിയാണ് ഈ ഗാനം സമർപ്പിക്കുന്നതെന്നും വിജയ് പറഞ്ഞു. പ്രമദവനം എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിജയ് ജന്മദിനം ആഘോഷിച്ചത്.

Your Rating: