Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോബി ക്രിസ്റ്റീന അന്തരിച്ചു

Bobbi Kristina Brown

അന്തരിച്ച പ്രശസ്ത ഗായിക വിറ്റ്‌നി ഹ്യുസ്റ്റണിന്റെ മകൾ ബോബി ക്രിസ്റ്റീന അന്തരിച്ചു. ഇരുപത്തിരണ്ടുകാരിയായിരുന്ന ക്രിസ്റ്റീന, ജോർജിയയിലെ വീട്ടിലെ ബാത്ത് ടമ്പിൽ ജനുവരി 31ന് ബോധരഹിതയായി കണ്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ബോബിയുടെ കുടുംബം പുറത്തിറക്കിയ വാർത്തക്കുറുപ്പിലാണ് വിറ്റ്‌നി ഹ്യൂസ്റ്റണിന്റെ ഏക മകളുടെ മരണം സ്ഥരീകരിച്ചത്. ജൂലൈ 26നാണ് ബോബി മരിച്ചതെന്നാണ് താരത്തിന്റെ കുടുംബം അറിയിച്ചത്.

1993 ൽ ബോബി ബ്രൗണിന്റേയും വിറ്റ്‌നി ഹ്യുസ്റ്റണിന്റേയും മകളായാണ് ബോബി ക്രിസ്റ്റീന ബ്രൗൺ ജനിക്കുന്നത്. 14-ാം വയസിൽ മാതാപിതാക്കൾ പിരിഞ്ഞെതിനു ശേഷം മാതാവായ വിറ്റ്‌നിയുടെ സംരക്ഷണത്തിലായിരുന്നു ബോബി ക്രിസ്റ്റീന. 2012 ൽ വിറ്റ്‌നിയുടെ മരണത്തേത്തുടർന്ന് അവരുടെ സ്വത്തുകളുടെയെല്ലാം ഏക അവകാശിയായി മാറി ബോബി. വിറ്റ്‌നിയുടെ കൂടെ നിരവധി സ്‌റ്റേജ് പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ബോബി അമ്മയുടെ വഴി പിന്തുടർന്ന് സംഗീതത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയെങ്കിലും വിജയം കണ്ടിരുന്നില്ല.