Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രേക് അപ് കിടിലനാക്കി രൺബീറും അനുഷ്കയും

ranbir-anushka

ഏ ദിൽ ഹെ മുശ്ഖിലിലെ കാത്തിരുന്ന ഗാനം ബ്രേക് അപ് എന്ന പാട്ടു പുറത്തിറങ്ങി. അപാരമായ ഊർജ്ജം നിറയ്ക്കുന്ന ഗാനം ഒറ്റ ദിവസം കൊണ്ട് ഇന്ത്യയൊന്നാകെ ഏറ്റെടുത്തു. പാട്ടിന്റെ ഈണത്തേക്കാൾ രണ്‍ബീറിന്റെയും അനുഷ്കയുടെയും നൃത്തച്ചുവടുകളാണ് പാട്ടിനെ ശ്രദ്ധേയമാക്കിയത്. പ്രണയിച്ചു നടക്കുമ്പോൾ മാത്രമല്ല, വേർപിരിയും നേരവും അടിപൊളിയാക്കണം എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ ഗാനത്തിന്റെ വരികൾക്കും ഈണത്തിനും ശ്രോതാക്കളെ കീഴ്പ്പെടുത്താനായില്ലെങ്കിലും നൃത്തം ഉഷാറാക്കി.

പ്രീതം ആണു സംഗീതം. അമിതാഭ് ഭട്ടാചാര്യയുടേതാണു വരികൾ. അരിജിത് സിങും ബാദ്ഷായും ജോനിതാ ഗാന്ധിയും നകാഷ് അസീസും ചേർന്നാണ് ഈ തകർപ്പൻ പാട്ടു പാടിയത്. 

കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യയാണു മറ്റൊരു നായിക. രൺബീറിന്റെയും ഐശ്വര്യയുടെയും ചൂടൻ രംഗങ്ങൾ കൊണ്ടു വിവാദത്തിലായ ചിത്രത്തിലെ ഗാനവും അതുപോലെ ചർച്ച ചെയ്യപ്പെടുകയാണ്. ചിത്രത്തിലെ ചില രംഗങ്ങൾ സെൻസർ ബോർ‍ഡ് ഇടപെട്ട് ഒഴിവാക്കിയിരുന്നു. ധർമ മൂവീസിന്റെ ബാനറിൽ ഹീരൂ യാഷ് ജോഹറും കരൺ ജോഹറും അപൂർവ മെഹ്തയും ചേർന്നാണു നിർമ്മിച്ചത്. നിരഞ്ജൻ അയ്യങ്കാറാണു ചിത്രത്തിനു സംഭാഷണമൊരുക്കിയത്. 

Your Rating: