Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായികയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

Sarah Blackwood

രണ്ടു വയസുള്ള കുഞ്ഞ് വാവിട്ടുകരഞ്ഞതിന് അമ്മയെയും കുഞ്ഞിനെയും വിമാനത്തിൽനിന്നിറക്കിവിട്ടു! പ്രശസ്ത കനേഡിയൻ ഗായിക സാറ ബ്ലാക്ക്‌വുഡിനാണു ദുരനുഭവം. സാൻ ഫ്രാൻസിസ്കോയിൽനിന്നു വാൻകൂവറിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനം പിടിക്കാനാണു മകൻ ജോർജിയോയ്ക്കൊപ്പം സാറ എത്തിയത്. ഏഴു മാസം ഗർഭിണിയുമാണ് ഗായിക.

വിമാനത്തിൽ കയറിയശേഷം കരച്ചിൽ തുടർന്ന ജോർജിയോയെ നിയന്ത്രിക്കാനാകാതെ സാറ കുഴങ്ങിയപ്പോഴാണ് വിമാന ജീവനക്കാർ കോപിച്ചത്. റൺ‌വേയിൽനിന്നു പറന്നുയരാൻ തയാറെടുക്കുകയായിരുന്ന വിമാനം പെട്ടെന്നു പിടിച്ചിട്ടു. കുഞ്ഞിനെ സീറ്റിലിരുത്തിയില്ലെന്നും ഓടി നടക്കാനനുവദിച്ചെന്നും പറഞ്ഞ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സാറയെയും മകനെയും ഇറക്കിവിടുകയായിരുന്നു. ഗായികയുടെ ലഗേജ് തപ്പാൻ മുക്കാൽ മണിക്കൂർ വേറെയും കളഞ്ഞു.

Sarah Blackwood

വോക്ക് ഓഫ് ഏർത്ത് സംഘത്തിലെ ഗായികയാണു സാറ ബ്ലാക്ക് വുഡ്. യുണൈറ്റഡ് എയർലൈൻസിനെതിരെ ഗായികയുടെ ആരാധകരടക്കം രംഗത്തെത്തി. ഇവരെ ഇറക്കിവിടാൻ വിമാനം റൺവേയിലൂടെ തിരിച്ചുപോരുമ്പോഴേക്കും കുഞ്ഞ് കരച്ചിൽനിർത്തി ഉറങ്ങിപ്പോയിരുന്നെന്നാണു സഹയാത്രക്കാർ പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.