Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ മനംനിറച്ച പാട്ടുകാരുടെ 2015ലെ പ്രിയഗാനങ്ങൾ

art-colash

ഒരുപിടി നല്ല ഗാനങ്ങള്‍ സംഗീതപ്രേമികള്‍ക്കു സമ്മാനിച്ചാണ് മലയാള സിനിമ 2015ന്‍റെ തിരശീല താഴ്ത്തുന്നത്. നമ്മുടെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരും സംഗീത സംവിധായകരും അവരുടെ പ്രിയ ഗാനങ്ങള്‍ പങ്കുവെക്കുന്നു. 

അനു എലിസബത്ത്

ലേഡീസ് ഫസ്റ്റ് എന്നല്ലേ. അപ്പോ പിന്നെ മലയാളത്തിലെ പാട്ടെഴുത്തുകാരി അനു എലിസബത്തില്‍ നിന്ന് തുടങ്ങാം.  പോയ വര്‍ഷം കവിതപോലെ മനോഹരമായൊരു ഗാനം അനു മലയാളിക്കു സമ്മാനിച്ചു. വടക്കന്‍ സെല്‍ഫിയിലെ ‘പാര്‍വണവിധുവേ’ എന്നു തുടങ്ങുന്ന ഗാനത്തിലെ  ‘‘ പ്രയാണങ്ങളില്‍... പ്രവാഹങ്ങളില്‍...പ്രഭാതം മറന്ന്  ഇന്ന് തേടുന്നു...ആരെ നീ കാതരേ..’’ ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. 

2015ല്‍ അനുവിനു ഏറ്റവും പ്രിയപ്പെട്ട ഗാനം ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന ചിത്രത്തിനു വേണ്ടി റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണമിട്ടു ശ്രേയ ഘോഷല്‍ ആലപ്പിച്ച ‘കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞ്’ എന്ന ഗാനമാണ്.

ഗോപിസുന്ദര്‍

പതിവുപോലെ സ്വന്തം പേരില്‍ ഒരുപിടി ഹിറ്റുകള്‍ കൂട്ടി ചേര്‍ത്തതിന്‍റെ ത്രില്ലിലാകും ഗോപി സുന്ദര്‍ പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്. എന്ന് നിന്‍റെ മൊയ്തീനിലെ ‘എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ’ എന്ന ഒറ്റഗാനം മതി ഏക്കാലവും ഗോപിയെ ഓര്‍ത്തിരിക്കാന്‍. ഒരു സെക്കന്‍റ് ക്ലാസ് യാത്രയിലെ ‘അമ്പാഴം തണലിട്ട ഇടവഴിയില്‍’, ജമ്നപ്യാരിയിലെ വാസൂട്ടന്‍, ചാര്‍ളിയിലെ പുലരികളോ അങ്ങനെ നീളുന്നു ഗോപിയുടെ 2015ലെ ഹിറ്റുകള്‍. 

ഹിറ്റ്മേക്കര്‍ ഗോപിയുടെ 2015ലെ പ്രിയപ്പെട്ട ഗാനം പ്രേമത്തിനു വേണ്ടി ശബരീഷ് വര്‍മ എഴുതി രാജേഷ് മുരുകേശന്‍ ഈണം നല്‍കി വിജയ് യേശുദാസ് ആലപിച്ച ‘മലരേ’ എന്ന ഗാനമാണ്.  

റഫീക്ക് അഹമ്മദ്

ഒരുപക്ഷേ ഗിരിഷ് പുത്തഞ്ചേരിയുടെ വിയോഗം സംഗീത പ്രേമികള്‍ക്ക് അനുഭവപ്പെടാത്തത് റഫീക്ക് അഹമ്മദിന്‍റെ സാന്നിധ്യം കൊണ്ടാവും. പതിവു പോലെ പ്രണയവും കവിതയും തുളുമ്പുന്ന ആര്‍ദ്രമായ വരികളിലൂടെ അദ്ദേഹം 2015നെയും ധന്യമാക്കി. എന്ന് നിന്‍റെ മൊയ്തീന്‍, ചാര്‍ളി, ലൗവ് 24*7, 100 ഡേയ്സ് ഓഫ് ലൗവ്, ലൂക്കാ ചാപ്പി അങ്ങനെ നീളുന്നു അദ്ദേഹത്തിന്‍റെ ഹിറ്റ് ആല്‍ബങ്ങള്‍. 

ബാപ്പു വാവാട് എഴുതി നാദിര്‍ഷ ഈണമിട്ടു ബേബി ശ്രേയ ആലപിച്ച ‘എന്നോ ഞാന്‍ എന്‍റെ മുറ്റത്ത്’ എന്ന ഗാനമാണ് റഫീക്ക് അഹമ്മദിന്‍റെ പോയ വര്‍ഷത്തെ പ്രിയ ഗാനം. 

ഹരി നാരായണന്‍ 

കോഹിനൂറിലെ ‘ഹേമന്തമെന്‍’ ജമ്നപ്യാരിയിലെ ‘വാസൂട്ടന്‍’ സെക്കന്‍റ് ക്ലാസ് യാത്രയിലെ ‘അമ്പാഴം തണലിട്ട’ തുടങ്ങി ഗ്രാമീണവും ലാളിത്യവും നിറഞ്ഞ ഒരുപിടി ഹിറ്റു ഗാനങ്ങള്‍ തന്‍റേതായി ഹരി നാരായണന്‍ എഴുതി നല്‍കിയ വര്‍ഷമാണ് കടന്നു പോകുന്നത്. 

2015ലെ അദ്ദേഹത്തിന്‍റെയും പ്രിയപ്പെട്ട ഗാനം എന്ന് നിന്‍റെ മൊയ്തീനിലെ ‘കാത്തിരുന്നു കാത്തിരുന്നു’ എന്ന ഗാനമാണ്. 

എം. ജയചന്ദ്രന്‍

മലയാള ചലച്ചിത്രശാഖയില്‍ എം. ജയചന്ദ്രന്‍ രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തികരിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. പ്രതിഭയുള്ള ഒരുപാട് യുവഗായകരെ മലയാളത്തിനു സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. എന്ന് നിന്‍റെ മൊയ്തീനിലെ ‘കാത്തിരുന്നു’ എന്ന ഗാനം പോയ വര്‍ഷത്തെ ഏറ്റവും മികച്ച ഈണങ്ങളിലൊന്നാണ്.

കോഹിനൂര്‍ എന്ന ചിത്രത്തിനു വേണ്ടി ഹരിനാരായണന്‍ രചിച്ച് രാഹുല്‍രാജ് സംഗീതം നല്‍കിയ ‘ഹേമന്തമെന്‍’ എന്ന ഗാനമാണ് ജയചന്ദ്രനു പോയവര്‍ഷം ഏറ്റവും ഇഷ്ടപ്പെട്ട ഈണം. 

റോബി എബ്രാഹം 

യു ടു ബ്രൂട്ടസ്, റാസ്പ്പുട്ടിന്‍ എന്നീ ചിത്രങ്ങളാണ് റോബിയുടെ സംഗീതത്തില്‍ പോയ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍. റാസ്പൂട്ടിനിലെ ‘പറയാതെ’, ബ്രൂട്ടസിലെ ‘അഴലിന്‍റെ’, സാരംഗിയില്‍ തുടങ്ങി ഒരുപിടി നല്ല ഗാനങ്ങള്‍ റോബിയുടെ സംഗീതത്തില്‍ പോയവര്‍ഷം പിറന്നു. 

റഫീക്ക് അഹമ്മദ് എഴുതി എം. ജയചന്ദ്രന്‍ ഈണമിട്ട് വിജയ് യേശുദാസും ശ്രേയഘോഷലും ആലപിച്ച ‘കണ്ണോണ്ട് ചൊല്ലണ്’ എന്ന ഗാനമാണ് റോബി 2015ലെ പ്രിയ ഗാനമായി തിരഞ്ഞെടുത്തത്. 

രാഹുല്‍രാജ് 

കോഹിനൂരിലെ ‘ഹേമന്തമെന്‍’ എന്ന ഒറ്റഗാനത്തിലൂടെ 2015ല്‍ തന്‍റെ പേര് എഴുതി ചേര്‍ത്ത സംഗീത സംവിധായകനാണ് രാഹുല്‍രാജ്. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിനു വേണ്ടി റഫീക്ക് അഹമ്മദ് എഴുതി വിദ്യാസാഗര്‍ ഈണം നല്‍കി പി. ജയചന്ദ്രനും രാജാലക്ഷമിയും ചേര്‍ന്ന് ആലപിച്ച ‘മലര്‍വാക കൊമ്പത്ത്’ എന്ന ഗാനമാണ് 2015ലെ രാഹുലിന്‍റെ ഇഷ്ടഗാനം. 

ഗോവിന്ദ് മേനോന്‍

തൈ്കുടം ബ്രിഡ്ജിന്‍റെ ജീവാത്മും പരമാത്മവുമാണ് ഗോവിന്ദ് മേനോന്‍. 100 ഡേയ്സ് ഓഫ് ലൗവിലെ ഗാനങ്ങളിലൂടെയാണ് 2015ല്‍ അദ്ദേഹം സാന്നിധ്യം അറിയിച്ചത്. ചിത്രത്തിനു വേണ്ടി ഗോവിന്ദ് ഒരുക്കിയ ലൗവ് തീം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഹൃദയത്തിന്‍ നിറമായി പോയ വര്‍ഷത്തെ ഏറ്റവും മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്. 

2015ലെ പ്രിയ ഗാനം ചോദിച്ചാല്‍ ഒന്നിലൊതുക്കാന്‍ പറ്റില്ലെന്നാണ് ഗോവിന്ദിന്‍റെ പക്ഷം. നീനയിലെ നിഖില്‍ ജെ. മേനോന്‍ ഈണമിട്ട "I Remember You’’, "Where Gravity Fails" എന്ന് നിന്‍റെ മൊയ്തീനിലെ ‘കാത്തിരുന്ന് കാത്തിരുന്ന്’ ‘എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ’ വടക്കന്‍ സെല്‍ഫിയിലെ ‘എന്നെ തല്ലേണ്ടാമ്മാവാ’ എന്നിവയാണ് ഗോവിന്ദിന്‍റെ ഇഷ്ടഗാനങ്ങള്‍. 

മുഹമ്മദ് മക്ബൂല്‍ മന്‍സൂര്‍

2015ന്‍റെ കണ്ടെത്തലായിരുന്നു ‘എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ’ എന്ന ഗാനം എഴുതി അത് ആലപിച്ച മക്ബൂല്‍ മന്‍സൂര്‍. സ്വന്തം ഗാനം തന്നെയാണ് അദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ടത്. മറ്റൊരു ഗാനം തിര‍ഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഗോപിസുന്ദര്‍ ഈണമിട്ട് മാല്‍ഗുഡി ശുഭ പാടിയ ചാര്‍ളിയിലെ ‘അകലേ’