Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായ്‍വാല അഭിനയിച്ച ആദ്യ മ്യൂസിക് വിഡിയോ

chaiwala-arshad-khan

തിളങ്ങുന്ന നീലക്കണ്ണുകളുമായി ലോകത്തെ അതിശയിപ്പിച്ച 'ചായ്‍വാല' ഇപ്പോൾ സിനിമയുടെ ഭാഗമാണ് എന്നറിയാമല്ലോ. ചായ്‍വാല എന്ന പേരിൽ‌ അറിയപ്പെട്ട പാകിസ്ഥാൻകാരനായ അർഷദ് അഭിനയിച്ച മ്യൂസിക് വിഡിയോ പുറത്തിറങ്ങി. ചായ്‍വാല എന്നു തന്നെയാണു വിഡിയോയുടെ പേരും. വരികളും ഈണവും എല്ലാം നമ്മെ ത്രസിപ്പിക്കുന്നതാണ്. ഉസ്മൈസ് ഖാൻ ആണു വിഡിയോയുടെ സംവിധാനം. ലിൽ മാഫിയ മുന്ദീർ എന്ന സംഗീത സംഘമാണ് പാട്ടിന്റെ ഈണവും വരികളും തയ്യാറാക്കിയത്. 

ചായ്‍വാല ആയിട്ടു തന്നെയാണ് അർഷദ് മ്യൂസിക് വിഡിയോയിൽ അഭിനയിക്കുന്നത്. ഇത്രയും സുന്ദരനായ ചായ്‍വാലയോ എന്ന് അമ്പരന്ന് കുറേ പേര്‍ പാട്ടും നൃത്തവുമായി അർഷദിനൊപ്പം കൂടുന്നതാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ശരിക്കു പറഞ്ഞാൽ അർഷദിന്റെ ജീവിതം തന്നെയാണിത്.

കുറച്ചു മാസങ്ങള്‍ക്ക് മുൻപ് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇത്വാര്‍ എന്ന സ്ഥലത്തിനടുത്തു വച്ചാണ് വനിതാ ഫോട്ടോഗ്രാഫറായ ജവേരിയ ജിയ അലിയുടെ കാമറയിൽ അർഷദിന്റെ ചിത്രം പതിയുന്നത്. മനോഹരമായ കണ്ണുകളോടു കൂടിയ ചായ്‍വാലയുടെ ഫോട്ടോ അവർ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. പിന്നെ നടന്നത് ഫോട്ടോഗ്രാഫറും ചായ്‍വാലയും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. ഫോട്ടോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു ലോകപ്രശസ്തമാക്കി. അർഷദിനും ചായക്കടയിൽ നിന്നു സിനിമാ ലോകത്തേക്കുള്ള കുതിച്ചുചാട്ടവുമായി.