Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനഗണമന ഉയരും, ഇന്ത്യയുടെ ഹൃദയം മിടിക്കും; ഓസ്ട്രേലിയയിലും

1947-musical-video

ഈ ഓഗസ്റ്റ് 15 ന് ഇന്ത്യയിൽ മാത്രമല്ല നമ്മുടെ ദേശീയഗാനം കേൾക്കുവാനാകുക. അങ്ങു കടലിനക്കരെ, ഓസ്ട്രേലിയയിലെ മെൽബണിലും ദേശീയഗാനമുയരും. ഒരു കുട്ടിക്കൂട്ടമാണ് പാട്ടുകാർ; ഒപ്പം മന്ദാരം ബാൻഡ് എന്ന സംഗീതസംഘവും.

മെൽബണിലെ വിക്ടോറിയയിലുള്ള പതിനഞ്ച് കുട്ടികൾ ചേർന്ന് ആലപിച്ച ദേശീയ ഗാനത്തിന്റെ വിഡിയോ, 1947 എന്ന പേരിൽ പുറത്തിറങ്ങും. വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയിൽ കുഞ്ഞു സ്വരങ്ങൾ ഒന്നുചേർന്നു പാടുന്ന ദേശീയ ഗാനത്തിന്റെ വിഡിയോയാണിത്. സൊറന്റോ സെന്റ് പോൾ‌സ് ബീച്ചിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ആത്മഗാനത്തിന്റെ വീചികളുയരുക.

മെൽബണിൽ കുട്ടികൾക്കായുള്ള മ്യൂസിക് സ്കൂളായ ഓഷ്യാനിയ ആർട്സ് അക്കാഡമിയിലെ വിദ്യാർഥികളാണ്  1947 സംഘത്തിൽ ദേശീയഗാനമാലപിക്കുന്നതും സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും. ഓഗസ്റ്റ് 15 ന് ആൽബം പുറത്തിറങ്ങും.