റിലീസിന് തയാറെടുക്കുന്ന ജയസൂര്യയുടെ മലയാള ചലചിത്രം ജിലേബിയിലെ രണ്ടാം ഗാനം റിലീസ് ചെയ്തു. ഈസ്റ്റ് കോസ്റ്റ് എന്റർടെയിൻമെന്റ്സ് അവതരിപ്പിക്കുന്ന ചിത്രത്തിലെ സൈക്കിൾ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദേവ്, ഹരികിരണ്‍, രോഹിത്, സൂര്യ വിനോദ് നമ്പ്യാര്‍, ദയ എന്നീ കുട്ടികള്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിബാൽ ആണ്.
കുട്ടികളുടെ കുറുമ്പും കുസൃതിയും നിറഞ്ഞതാണ് ഈ ഗാനം. ജയസുര്യയും രമ്യാ നമ്പീശനും മുഖ്യ കഥാപാത്രങ്ങളാകുന്ന "ജിലേബി"യുടെ കഥയും സംവിധാനവും നവാഗതനായ ശ്രീ അരുണ്‍ ശേഖറിന്റെതാണ്. ആല്‍ബിയുടെ ക്യാമറ. സന്തോഷ് വർമ്മയ്ക്ക് പുറമേ ഈസ്റ്റ് കോസ്റ്റ് വിജയൻ, ശശികല മേനോൻ എന്നിവർ ചിത്രത്തിൽ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. രമ്യ നമ്പീശനാണ് ചിത്രത്തിലെ നായിക. നവാഗതനായ അരുൺ ശേഖറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.