Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീപിനു ശേഷം വോട്ടു പാട്ടുമായി ചിമ്പു

simbu-acham-enbadhu

ബീപ് സോങ് പ്രശ്നത്തിൽ കുറേ വെള്ളം കുടിച്ചതിനാൽ ചിമ്പു ഇനി സ്വന്തം പാട്ടുമായി വരില്ലെന്നാണ് നിങ്ങൾ കരുതിയതെങ്കിൽ തെറ്റി. തെരഞ്ഞെടുപ്പ് കാലമല്ലേ? ചിമ്പുവിന് വെറുതിയിരിക്കുവാനാകുമോ? ദാ ഒരു അടിപൊളി പാട്ടുമായെത്തിയിരിക്കയാണ് ചിമ്പു. എഴുതി ഈണമിട്ട് വിറ്റിവി ഗണേഷിനൊപ്പം പാടിയ പാട്ട് തരംഗമാകാനൊരുങ്ങുകയാണ്. തമിഴ്നാടിനെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുന്ന ഗാനം ഇന്നാണ് യുട്യൂബിലെത്തിയത്. വോട്ട് പോട് മാമാ...എന്ന തുടങ്ങുന്ന ആവേശം നിറഞ്ഞ വരികൾ. നയൻതാരയുടെ നായകനായി ഇത് നമ്മ ആള്, ഗൗതം മേനോന്റെ അച്ചം എൻബദ് മടമൈടെയാ എന്നീ ചിത്രങ്ങളാണ് ചിമ്പുവിന്റേതായി അടുത്തെത്തുന്നത്. ഗൗതം മേനോൻ ചിത്രത്തിലെ തള്ളി പോഗാതെ എന്ന സിദ് ശ്രീറാം പാടിയ പാട്ട് വൻ ഹിറ്റായിരുന്നു. ഇതിന് ചിമ്പു നൽകി കവർ സോങും അതുപോലെ ശ്രദ്ധ നേടി.