Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

61ാം വയസിലും എന്താ ഡാൻസ്! അത്ഭുതപ്പെടുത്തി ചിരഞ്ജീവി

ammadu-lets-do-kummadu

ചിരഞ്ജീവി എന്ന പേരു പോലെ കാലാതീതമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളും. ചിരഞ്ജീവി ആടിപ്പാടിയ ഒരു ഗാനം യുട്യൂബിലും യുവാക്കൾക്കിടയിലും തരംഗമാകുകയാണ്. ഖൈദി നമ്പർ 150 എന്ന ചിത്രത്തിൽ 61കാരനായ ചിരഞ്ജീവി ലുക്കിലും ഡാൻസിലും ഏത് യുവനടനേയും വെല്ലും. ഒരു രക്ഷയുമില്ല എന്നു പറയില്ലേ...അതുപോലെ തന്നെ. കാജൽ അഗർവാളിനൊപ്പം അമ്മടു ലെറ്റ്സ് ഡൂ കുമ്മുടു എന്ന പാട്ടിൽ ചിരഞ്ജീവി ആടിപ്പാടിയ വിഡിയോ മണിക്കൂറുകൾ കൊണ്ട് ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. ആരെയും അത്ഭുതപ്പെടുത്തും അദ്ദേഹത്തിന്റെ ആക്ഷൻ. 

ദേവിശ്രീ പ്രസാദിന്റേതാണു തകർപ്പൻ സംഗീതവും വരികളും. ഫെയ്സ്ബുക്കിൽ ചിരഞ്ജീവിയെ കിങ് ഓഫ് മാസ് എന്ന് വിശേഷിപ്പിച്ചാണ് പാട്ടിന്റെ വിഡിയോ അദ്ദേഹം ഷെയർ ചെയ്തത്. അതിനു ലഭിക്കുന്ന പ്രതികരണങ്ങളും അതുപോലെ മാസ് തന്നെയ റാനിന റെഡ്ഡിക്കൊപ്പം അദ്ദേഹം തന്നെയാണിതു പാടിയതും. നമ്മക്കൊണ്ടു നൃത്തം ചെയ്യിക്കുന്ന സംഗീതം. ശ്രിയാ ശരൺ, റായി ലക്ഷ്മി തുടങ്ങിവയവരും ചിത്രത്തിലുണ്ട്. ചിരഞ്ജീവിയുടെ 150മത് ചിത്രമാണിത്. രാഷ്ട്രീയത്തിലിറങ്ങി ഒമ്പതു വർഷത്തെ നീണ്ട ഇടവേള എടുത്തതിനു ശേഷമാണ് ഈ തകർപ്പൻ സിനിമ‌യിലൂടെ കിടിലൻ തിരിച്ചു വരവ് നടത്തുന്നത്.