Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിം ക്രിട്ടിക്സ് അവാർഡ്: ചിത്ര ഗായിക ജയചന്ദ്രൻ ഗായകൻ

pj-chithra

ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിലെ സംഗീതവുമായി ബന്ധപ്പെട്ട അവാർഡുകൾ കെ എസ് ചിത്രയ്ക്കും പി ജയചന്ദ്രനും എം ജയചന്ദ്രനും. ഓർമകളിൽ ഒരു മഞ്ഞുകാലം, മല്ലനും മാതേവനും എന്നീ ചിത്രങ്ങളിലെ ആലാപനത്തിനാണ് ചിത്ര മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്. കാർമുകിലേ, പകലൊളിയിൽ, അനഘമധുര സുധാമയം എന്നീ മൂന്നു പാട്ടുകളാണ് ചിത്ര പാടിയത്.

എന്നു നിന്റെ മൊയ്തീനിലെ ശാരദാംബരം ചാരു ചന്ദ്രിക എന്ന പാട്ടിലൂടെയാണ് ജയചന്ദ്രൻ മികച്ച ഗായകനായത്. എന്നു നിന്റെ മൊയ്തീനിലെ സംഗീത സംവിധാനത്തിനാണ് എം ജയചന്ദ്രൻ ഈ വിഭാഗത്തിലെ പുരസ്കാരം നേടിയത്. ഗാനരചയിതാവ് ബിച്ചു തിരുമല‌യ്ക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്കാരം.  ഗാനരചനയ്ക്കുള്ള പുരസ്കാരം ഓർമകളിൽ ഒരു മഞ്ഞുകാലത്തിലെ പാട്ടുകളെഴുതിയ ആൻറണി എബ്രഹാമിനാണ്.

Your Rating: